മൂംബൈ: തന്നോട് കരുണ കാണിക്കണമെന്ന് മുംബൈ ബോംബ് സ്‌ഫോടനക്കേസിലെ പ്രതിയായ  സൈബുന്നിസ കാസി.

പ്രായമായി; ഇനിയെങ്കിലും തന്നോട് കരുണ കാണിക്കണം. മുംബൈ സ്‌ഫോടനക്കേസില്‍ താന്‍ നിരപരാധിയാണ്. ഒരു ജയില്‍ ശിക്ഷ അനുഭവിക്കാന്‍ തന്റെപ്രായം അനുവദിക്കുന്നില്ല. കഴിഞ്ഞ 20 വര്‍ഷമായി ഞാനും മകളും നീതിക്കു വേണ്ടിയുള്ള പോരാട്ടത്തിലായിരുന്നു.

Ads By Google

രണ്ട് വര്‍ഷം മുമ്പാണ് താന്‍ കിഡ്‌നി ശസ്ത്രക്രിയക്ക് വിധേയായത്. ഇപ്പോള്‍ നടക്കാന്‍ പോലും കഴിയില്ലെന്ന് 71കാരിയായ സൈബുന്നിസ പറയുന്നു.

സഞ്ജയ് ദത്തിനു ശിക്ഷയില്‍ ഇളവ് നല്‍കണമെന്നാണ് എല്ലാവരും പറയുന്നത്. തന്റെകാര്യത്തിലും ഇത്തിരി ദയ കാണിക്കമെന്ന് മകള്‍ തയാറാക്കിയ വീഡിയോ ദൃശ്യത്തില്‍ സൈബുന്നിസ ആവശ്യപ്പെട്ടു.

1993ലെ ബോംബ് സ്‌ഫോടനവുമായി ബന്ധപ്പെട്ട് വീട്ടില്‍ ആയുധങ്ങള്‍ സൂക്ഷിച്ചെന്ന പേരില്‍ ടാഡ നിയമപ്രകാരമാണ് സൈബുന്നിസക്കെതിരെ കുറ്റം ചുമത്തിയത്. കേസില്‍ മാപ്പ് നല്‍കണമെന്നാവശ്യപ്പെട്ട് സൈബുന്നിസ മഹാരാഷ്ട്ര ഗവര്‍ണര്‍ കെ. ശങ്കരനാരായണന് കത്തു നല്‍കിയിട്ടുണ്ട്.