Administrator
Administrator
സായിബാബ ഗുരുതരാവസ്ഥയില്‍; അണിയറയില്‍ അവകാശിത്തര്‍ക്കം
Administrator
Friday 22nd April 2011 2:48pm

sai-baba in critical അതീവഗുരുതരമായി തുടരുന്ന സായിബാബയുടെ ആരോഗ്യനിലയില്‍ പുട്ടപര്‍ത്തി വിലപിക്കുന്നു. അതേസമയം ബാബയുടെ കാലശേഷം ആര് എന്നതിനെച്ചൊല്ലി അണിയറയില്‍ തര്‍ക്കമുള്ളതായാണ് റിപ്പോര്‍ട്ട്. സത്യജിത്, ബന്ധു രത്‌നാകര്‍ എന്നിവര്‍ക്ക് പിന്തുടര്‍ച്ചാവകാശത്തിനു സാധ്യതയെന്നാണ് സൂചനകള്‍.

അഞ്ചുവയസുമുതല്‍ ആശ്രമവാസിയാണ് 33 വയസുകാരനായ സത്യജിത്. ട്രസ്റ്റിനു കീഴിലുള്ള സ്ഥാപനങ്ങളില്‍നിന്നുതന്നെ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ഇദ്ദേഹം ക്രമേണ സായിബാബയുടെ വിശ്വാസം നേടിയെടുക്കുകയും 2002 ല്‍ അദ്ദേഹത്തിന്റെ അനുയായിത്തീരുകയും ചെയ്തു.

സായിബാബയുടെ ബന്ധുകൂടിയായ രത്‌നാകറിനും പിന്തുടര്‍ച്ചാവകാശത്തിനുള്ള സാധ്യത നല്‍കുന്നു. ട്രസ്റ്റില്‍ അധികാരം കൈയാളാന്‍ ശ്രമിച്ചതിന്റെ പേരില്‍ കുടുംബങ്ങളുമായി അത്ര രസത്തിലായിരുന്നില്ല സായിബാബ. സഹോദരനും രത്‌നാകറിന്റെ അച്ഛനുമായ ജാനകിറാമിന്റെ കുടുംബവുമായിട്ടായിരുന്നു ബന്ധമുണ്ടായിരുന്നത്. എന്നിരുന്നാലും ട്രസ്റ്റിലെ മറ്റു അംഗങ്ങളുമായി അദ്ദേഹത്തിനു സ്വരച്ചേര്‍ച്ചയുണ്ടായിരുന്നു. ഏതായാലും ബാബയുടെ ആരോഗ്യത്തിന് വേണ്ടിയുള്ള പ്രാര്‍ത്ഥനകള്‍ക്കൊപ്പം പിന്തുടര്‍ച്ചാവകാശി ആരെന്ന ചര്‍ച്ചയും തകൃതിയാണ് പുട്ടപര്‍ത്തിയില്‍.

Advertisement