പുട്ടപര്‍ത്തി:അഭ്യൂഹങ്ങള്‍ക്ക് വിടപറഞ്ഞുകൊണ്ട് സായിട്രസ്റ്റിന്റെ അവകാശിയുടെ കാര്യത്തില്‍ തീരുമാനമാകുന്നു. വ്യാഴാഴച രാവിലെ 11 മണിക്ക് ട്രസ്റ്റംഗങ്ങള്‍ അവകാശിയെ പ്രഖ്യാപിക്കുമെന്നാണ് റിപ്പോര്‍ട്ട്. പുട്ടപര്‍ത്തി ഇന്‍ഡോര്‍സ്‌റ്റേഡിയത്തില്‍ രാവിലെ 11 മണിക്ക് ട്രസ്റ്റിലെ അംഗങ്ങളും ഉപദേശകസമിതിയും മാധ്യമപ്രവര്‍ത്തകരുമായി നടത്തുന്ന കൂടിക്കാഴ്ചയില്‍ അവകാശിയാരെന്നതിനെക്കുറിച്ചും ട്രസ്റ്റിനെ ആരു നയിക്കും എന്ന കാര്യത്തിലും പ്രഖ്യാപനമുണ്ടാകുമെന്നാണ് സൂചന.

Subscribe Us:

ബാബയ്ക്കുശേഷം ആര് എന്നതിനെക്കുറിച്ച് പൊതുജനമധ്യത്തിലും ഭക്തര്‍ക്കിടയിലും ആശങ്കകളുയര്‍ന്നിരുന്നു. ബാബയുടെ അനുയായി സത്യജിത്, ബന്ധുവായ രത്‌നാകര്‍ എന്നിവരിലാരെങ്കിലുമായിരിക്കും അടുത്ത അവകാശി എന്ന് സൂചനകളുണ്ട്. ബാബയുടെ വില്‍പത്രത്തില്‍ സത്യജിത്തായിരിക്കും ട്രസ്റ്റിനെ നയിക്കുക എന്നു പറയുന്നുവെങ്കിലും അടുത്തബന്ധുക്കള്‍ ഈ വാദത്തെ എതിര്‍ക്കുന്നുണ്ട്.

ബാബ എഴുതി എന്നു പറയുന്നവില്‍പത്രമുണ്ടെങ്കില്‍ അത് വ്യാഴാഴ്ച മാധ്യമപ്രവര്‍ത്തകര്‍ക്കുമുന്നില്‍ കാണിക്കും. ട്രസ്റ്റില്‍ പിളര്‍പ്പുണ്ടാകുമോയെന്ന കാര്യത്തിലും ആശങ്കയുണ്ട്. അവകാശിയെ തീരുമാനിക്കാനുള്ള അധികാരം ട്രസ്റ്റിനുവിട്ടുകൊടുത്തിരിക്കുകയാണ് ആന്ധ്രപ്രദേശ് ഗവണ്‍മെന്റ്.