എഡിറ്റര്‍
എഡിറ്റര്‍
മകളെ ‘കൊന്നത്’ അവളുടെ പേരിലുള്ള വീടിന് വേണ്ടി; ക്യാന്‍സര്‍ ബാധിച്ച് മരിച്ച 13കാരി സായ് ശ്രീയുടെ അമ്മ പറയുന്നു
എഡിറ്റര്‍
Thursday 18th May 2017 11:54am

 

ഹൈദരാബാദ്: തന്റെ മകളുടെ മരണത്തിനുത്തരവാദി അവളുടെ പിതാവ് തന്നെയാണെന്ന് ക്യാന്‍സര്‍ ബാധിച്ച് മരിച്ച 13കാരി സായ് ശ്രീയുടെ അമ്മ സുമ ശ്രീ. കഴിഞ്ഞ ദിവസം മതിയായ ചികിത്സ കിട്ടാത്തത് മൂലം മരണപ്പെട്ട സായ് ശ്രീ തന്നെ ചികിത്സിക്കണമെന്നാവശ്യപ്പെട്ട് അച്ഛന് അയച്ച വാട്ട്‌സ്ആപ്പ് വീഡിയോ വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു.

തനിക്ക് ജീവിക്കണമെന്നും വീട് വിറ്റ് തന്നെ ചികിത്സിക്കാനുള്ള പണം കണ്ടെത്തണവുമെന്നായിരുന്നു സായ് ശ്രീ വീഡിയോയില്‍ പറഞ്ഞിരുന്നത്. കുട്ടിയുടെ വീഡിയോയുടെ അടിസ്ഥാനത്തില്‍ സംഭവത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസുമെടുത്തിരുന്നു ഇതിന് പിന്നാലെയാണ് മകളുടെ മരണത്തിനുത്തരവാദി മുന്‍ ഭര്‍ത്താവാണെന്ന് കുട്ടിയുടെ അമ്മയും ആരോപിച്ചിരിക്കുന്നത്.


Also read ‘കാല്‍പ്പോളും പാരസെറ്റമോളും മെഡിക്കല്‍ സ്റ്റോറുകളില്‍ ഉള്ളിടത്തോളം കാലം പനി വിട്ട് പോകുന്നതെങ്ങനെ’; ജാതി സംവരണത്തെക്കുറിച്ച് തുറന്ന പോരുമായ് ട്രോള്‍ ഗ്രൂപ്പുകള്‍ 


ന്യൂസ് മിനുട്ടിനോട് സംസാരിക്കവേയാണ് മകളുടെ മരണത്തിന് കാരണം അവളുടെ പിതാവാണെന്ന് സുമ പറഞ്ഞത്. ‘ ഇങ്ങനെ ഹൃദയമില്ലാത്തൊരാളായ് മാറാന്‍ ആര്‍ക്കേലും കഴിയുമോ? അദ്ദേഹത്തിന് എന്റെ മകള്‍ മരിക്കുന്നത് ഒഴിവാക്കാന്‍ കഴിയുമായിരുന്നു പക്ഷേ അത് ചെയ്തില്ല’ സുമ ശ്രീ പറഞ്ഞു.

മെയ് 14നായിരുന്നു മജ്ജയില്‍ ബാധിച്ച ക്യാന്‍സര്‍ മൂലം സായ് ശ്രീ മരണപ്പെട്ടത്. മകളെ മരണത്തിലേക്ക് തള്ളിവിട്ടത് മുന്‍ ഭര്‍ത്താവാണെന്ന് പറഞ്ഞ സുമ തങ്ങളുടെ വിജയവാഡയിലെ നിലവിലുള്ള വീട് നഷ്ടമാകാതിരിക്കാനാണ് അദ്ദേഹം ചികിത്സിക്കാന്‍ തയ്യാറാകാതിരുന്നതെന്നും പറയുന്നു.
മകളുടെ ഗാഡിയനായ് ഒപ്പിട്ടിരുന്നത് അച്ഛനായിരുന്നെന്നും മരണത്തിന്റെ മുഴുവന്‍ ഉത്തരവാദിത്വവും അയാള്‍ക്കാണെന്നുമാണ് സുമ ശ്രീ പറയുന്നത്. 2002 ലായിരുന്നു സുമ ശ്രീയും ശിവകുമാറും തമ്മിലുള്ള വിവാഹം നടന്നത്. ഭര്‍ത്താവില്‍ നിന്ന് നിരന്തരം ബുദ്ധിമുട്ടുകള്‍ അനുഭവിക്കേണ്ടി വന്നതോടെയാണ് ഇവര്‍ പിരിയുന്നത്.


Dont miss പശു പെണ്‍കിടാവിനെ മാത്രം പ്രസവിച്ചാല്‍ മതി; പ്രത്യേക പദ്ധതിയുമായി ബീഹാര്‍ സര്‍ക്കാര്‍ 


2007 വരെ സുമയും ശിവകുമാറും വിജയവാഡയിലെ വീട്ടിലായിരുന്നു താമസിച്ചിരുന്നത്. ഇതേ വര്‍ഷം തന്നെയാണ് ഇവര്‍ നിലവില്‍ താമസിക്കുന്ന ദുര്‍ഗാപുരത്തിലെ വീടും ഇവര്‍ വാങ്ങുന്നത്. പല കാരണങ്ങളും ചൂണ്ടിക്കാട്ടി ഇരുവരും പിന്നീട് വിവാഹമോചനം തേടുകയായിരുന്നു.

2008ല്‍ ഭര്‍ത്താവിന്റെ പീഡനം സഹിക്കാന്‍ കഴിയാതെയാണ് താന്‍ വീട് വിട്ടിറങ്ങിയതെന്നും സഹോദരന്റെയും അമ്മയുടെയും കൂടെ താമസിക്കാന്‍ തുടങ്ങിയതെന്നും ഇവര്‍ പറയുന്നു. ‘2010 വരെ പിന്നെയും കാര്യങ്ങള്‍ നല്ല രീതിയില്‍ തന്നെയായിരുന്നു. ശിവകുമാര്‍ മകളെ കാണുന്നതിനായ് വീട്ടില്‍ വരുമായിരുന്നു. വീടിനു പുറത്ത് മകളോടൊപ്പം കുറച്ച് നേരം ചെലവഴിച്ച് തിരിച്ച് പോവുകയും ചെയ്യും’ സുമ പറഞ്ഞു.

പിന്നീട് സുമ കൃഷ്ണകുമാറെന്നരാളെ കണ്ടു മുട്ടുകയും സായിയെയും കൂട്ടി ഹൈദരാബാദിലേക്ക് താമസം മാറുകയുമായിരുന്നു. ‘ പിന്നീട് വീണ്ടും ശിവകുമാര്‍ രാത്രികളില്‍ വിളിച്ച് ഭീഷണിപ്പെടുത്താന്‍ തുടങ്ങുകയായിരുന്നു. ഇതേ തുടര്‍ന്ന് തങ്ങള്‍ വിജയവാഡ പൊലീസിന് പരാതി നല്‍കി. അതിന് ശേഷം പരസ്പര സമ്മത പ്രകാരം വിവാഹ മോചനത്തില്‍ ഏര്‍പ്പെടുകയുമായിരുന്നു.’ സുമ പറഞ്ഞു.

2015 വരെ സുമയും കൃഷ്ണകുമാര്‍ എന്നയാളും ഹൈദരാബാദില്‍ തന്നെ കഴിയുകയായിരുന്നു. അപ്പോഴും ശിവകുമാര്‍ സായിയുമായ് ബന്ധപ്പെടാറുണ്ടായിരുന്നെന്നും സ്‌കൂളില്‍ പോയി മകളെ കാണാറുണ്ടെന്നും കൃഷ്ണ കുമാറും പറയുന്നു.

2016 ഓഗസറ്റ് 27നാണ് മകള്‍ ക്യാന്‍സര്‍ ബാധിതയാണെന്ന് കുടുംബം അറിയുന്നത്. ‘ ആ സമയത്ത് തന്നെ തങ്ങള്‍ ശിവകുമാറിനെ വിവരം അറിയിച്ചിരുന്നു. 29നു ശിവകുമാര്‍ ഹൈദരാബാദിലെ അപ്പോളോ ആശുപത്രിയില്‍ വരികയും മകളെ കാണുകയും ചെയ്തു. സായ് ഐ.സി.യുവിലായിരുന്നു അപ്പോള്‍. 2 ലക്ഷം രൂപ ആശുപത്രിയില്‍ കെട്ടി വയ്ക്കുകയും ചെയ്തു. അവള്‍ എന്റെ മകളാണെന്നായിരുന്നു അയാള്‍ പറഞ്ഞത്. രണ്ടു മൂന്ന് ദിവസം ആശുപത്രിയില്‍ അദ്ദേഹം ഉണ്ടായിരുന്നു. പിന്നീട് ബംഗളൂരുവിന് തിരിച്ച് പോവുകയും ചെയ്തു. എന്നിട്ട് മകളുടെ ചികിത്സക്കായ് 3 ലക്ഷം അയക്കുകയും ചെയ്തു. കൃഷ്ണകുമാര്‍ കൂട്ടിച്ചേര്‍ത്തു.


You must read this ‘ഞാന്‍ ആര്‍.എസ്.എസ് അല്ലേ..’; ചിദാനന്ദപുരി അദ്വൈതിയല്ല ആര്‍.എസ്.എസ് കാരനാണെന്ന ജനയുഗം ലേഖനത്തിന് സ്വാമി വിശ്വഭദ്രാനന്ദ ശക്തിബോധിയ്‌ക്കെതിരെ മാനനഷ്ടകേസുമായി ചിദാനന്ദപുരി 


എന്നാല്‍ പിന്നീട് മകളെക്കുറിച്ച് ശിവകുമാര്‍ അന്വഷിച്ചില്ലെന്നാണ് കുടുംബം പറയുന്നത്. ഫോണ്‍ വിളികളോട് പ്രതികരിച്ചില്ലെന്നും സുമ പറയുന്നു.

‘അവര്‍ എന്താണ് പറയുന്നതെന്ന് തനിക്കറിയില്ല, സായ് മരിച്ചാല്‍ ഗാര്‍ഡിയന്‍ എന്ന നിലയില്‍ വിജയവാഡയിലെ വീട് ലഭിക്കുമെന്നും എം.എല്‍.എ ബോധാ ഉമാഹേശ്വര റാവു ശിവകുമാറിനോട് പറഞ്ഞിരിക്കണം. അദ്ദേഹത്തിന് നിരവധി സ്വത്തുക്കള്‍ ഇത്തരത്തിലുള്ളതാണ്.’ എം.എല്‍.എയെക്കുറിച്ച് സുമ പറയുന്നു.

പിന്നീട് താന്‍ തന്നെയാണ് ചികിത്സാ ചെലവുകള്‍ വഹിച്ചതെന്നും തന്റെ സ്വത്തുക്കള്‍ വിറ്റാണ് പണം കണ്ടെത്തിയതെന്നും കൃഷ്ണ കുമാര്‍ പറഞ്ഞു. 20ലക്ഷത്തിലധികം രൂപ താന്‍ കണ്ടെത്തിയെന്നും ഇയാള്‍ പറയുന്നു.

Advertisement