എഡിറ്റര്‍
എഡിറ്റര്‍
പ്രേമം സിനിമയുടെ പേരില്‍ ലഭിക്കുന്ന ഒരു അംഗീകാരവും ഞാന്‍ അര്‍ഹിക്കുന്നില്ല: സായ് പല്ലവി
എഡിറ്റര്‍
Thursday 2nd February 2017 11:36am

saipallavi

പ്രേമം എന്ന സിനിമയിലൂടെ മലയാളികളുടെ ഇഷ്ടനടിയായ താരമാണ് സായ് പല്ലവി. മലര്‍ എന്ന കഥാപാത്രത്തെ മലയാളികള്‍ ഇരുകൈയും നീട്ടി സ്വീകരിച്ചു. എന്നാല്‍ ആ സിനിമയുടെ പേരില്‍ തനിക്ക് ലഭിക്കുന്ന ഒരു അംഗീകാരവും താന്‍ അര്‍ഹിക്കുന്നതല്ലെന്ന് പറയുകയാണ് താരം.

‘പ്രേമം സിനിമയ്ക്ക് വേണ്ടി കൂടുതല്‍ കഷ്ടപ്പെടുകയും പരിശ്രമിക്കുകയും ചെയ്തിരുന്നെങ്കില്‍ ഇതൊക്കെ എനിക്ക് അര്‍ഹതപ്പെട്ടതാണെന്ന് ഞാന്‍ വിശ്വസിക്കുമായിരുന്നു. എന്നാല്‍ എന്റെ കാര്യത്തില്‍ ഇതൊക്കെ ദൈവത്തിന്റെ അനുഗ്രഹം മാത്രമാണ്. ‘ സായി പല്ലവി പറഞ്ഞു.

പ്രേമം സിനിമ ചെയ്തതിന് പിന്നാലെ തന്നെ തേടി ജോര്‍ജിയയില്‍ വരെ ആരാധകര്‍ എത്തിയെന്നും താരം പറയുന്നു. എന്റെ പിറന്നാള്‍ ദിവസം ആശംസകള്‍ അറിയിക്കാന്‍ വേണ്ടി നിരവധി പേര്‍ എന്റെ താമസസ്ഥലത്ത് എത്തിയിരുന്നു.

അവര്‍ എന്റെ കോളജില്‍ വന്ന് പ്രൊഫസറോട് സംസാരിക്കുകയും ഞാന്‍ എവിടെയാണ് താമസിക്കുന്നതെന്ന് കണ്ടുപിടിക്കുകയുമായിരുന്നു. അങ്ങനെ എന്റെ താമസസ്ഥലത്തെത്തി പിറന്നാള്‍ ആശംസകള്‍ നല്‍കി. സത്യത്തില്‍ ഞാന്‍ ഞെട്ടിപ്പോയ സംഭവമായിരുന്നു അത്.


Dont Miss വീട്ടുകാരോട് കാശ് ചോദിക്കാന്‍ ദുരഭിമാനം സമ്മതിച്ചില്ല, ഫുഡ് കോര്‍ട്ടില്‍ വരെ ജോലിയ്ക്ക് പോയിട്ടുണ്ട് : ദുല്‍ഖര്‍ സല്‍മാന്‍ മനസ്സ് തുറക്കുന്നു 


ദുബായില്‍ നിന്നും മറ്റിടങ്ങളില്‍ നിന്നും നിരവധി പേരാണ് പ്രേമം എന്ന സിനിമ ചെയ്തതിന് ശേഷം തന്നെ വിളിച്ച് ആശംസകള്‍ അറിയിച്ചത്. ഇതൊന്നും താന്‍ പ്രതീക്ഷിച്ചതല്ലെന്നും സായ് പല്ലവി പറയുന്നു.

താന്‍ കണ്ടതില്‍വെച്ച് മികച്ച ദമ്പതികള്‍ ദുല്‍ഖറും അമാലുമാണെന്നും കലി ഷൂട്ടിങ്ങിനിടെ താന്‍ അത് നേരിട്ട് കണ്ടതാണെന്നും താരം പറയുന്നു. ഒരാള്‍ക്ക് എങ്ങനെ തന്റെ ഭാര്യയെ ഇത്രയേറെ സ്‌നേഹിക്കാനാകുമെന്ന് അത്ഭുതപ്പെട്ടിട്ടുണ്ട്. ഇക്കാര്യം ദുല്‍ഖറിനോട് തന്നെ പറഞ്ഞിട്ടുണ്ടെന്നും സായ് പല്ലവി പറയുന്നു.

മലയാളത്തില്‍ രണ്ട് സിനിമകള്‍ മാത്രമേ ചെയ്തിട്ടുള്ളൂവെങ്കിലും ഇന്ന് മലയാളികള്‍ക്കിടയില്‍ ഏറെ സ്വീകാര്യതയുള്ള താരമാണ് സായ് പല്ലവി. ദുല്‍ഖര്‍ സല്‍മാന്‍ നായകനായ കലി എന്ന ചിത്രത്തിലാണ് സായ് മലയാളത്തില്‍ അവസാനമായി എത്തിയത്.

Advertisement