എഡിറ്റര്‍
എഡിറ്റര്‍
വിവാഹ നിശ്ചയം സഹീറിന്റെയും സാഗരികയുടേതും; താരമായത് കോഹ്‌ലിയും അനുഷ്‌കയും ചിത്രങ്ങള്‍ കാണാം
എഡിറ്റര്‍
Wednesday 24th May 2017 7:36pm

 

ന്യൂദല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് താരം സഹീര്‍ ഖാന്റെയും ബോളിവുഡ് താരം സാഗരിക ഘാട്‌ഘെയുടെയും വിവാഹ നിശ്ചയമായിരുന്നു കഴിഞ്ഞ ദിവസം. എന്നാല്‍ ചടങ്ങില്‍ ക്യാമറക്കണ്ണുകള്‍ സഞ്ചരിച്ചത് സഹീറിന്റെയും സാഗരികയുടെയും പിന്നാലെയായിരുന്നില്ല. ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകനായ കോഹ്‌ലിയായിരുന്നു സഹീറിന്റെ വിവാഹ വേദിയില്‍ തിളങ്ങി നിന്നത്.

 


Also read സര്‍ക്കാര്‍ ഓഫീസിലെ സേവനം ജനങ്ങളുടെ അവകാശമാണ്, അല്ലാതെ ഔദാര്യമല്ല; ഉദ്യോഗസ്ഥര്‍ക്ക് മുന്നറിയിപ്പുമായി പിണറായി 


തന്റെ കാമുകിയും ബോളിവുഡ് താരവുമായ അനുഷ്‌ക ശര്‍മ്മയോടൊപ്പമായിരുന്നു വിരാട് ചടങ്ങിനെത്തിയത്. കറുപ്പ് ഗൗണ്‍ അണിഞ്ഞ് അനുഷ്‌കയും വെള്ള ഷര്‍ട്ട് ധരിച്ച് കോഹ്‌ലിയും കൈകോര്‍ത്ത് പിടിച്ച് വേദിയിലേക്ക് എത്തിയത് മുതല്‍ ക്യാമറ കണ്ണുകള്‍ ഇവര്‍ക്ക് പിന്നാലെയായിരുന്നു.

 

സഹീര്‍ ഒരുക്കിയ വിരുന്നില്‍ വിരാടിനെക്കൂടാതെ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറും ഭാര്യയും യുവരാജ് സിങ്, പ്രാചി ദേശായി, അര്‍ഷാദ് വാര്‍സി തുടങ്ങിയ പ്രമുഖരും എത്തിയിരുന്നു. എങ്കിലും ഏവരുടെയും ശ്രദ്ധ കോഹ്‌ലിയിലും അനുഷ്‌കയിലുമായിരുന്നു.


Dont miss വീട്ടില്‍ വൈകിയെത്തുന്നതിനെ ചോദ്യം ചെയ്തു; അമ്മയെ കുത്തിക്കൊന്ന് രക്തം കൊണ്ട് ചുമരില്‍ സ്‌മൈലി വരച്ച് മകന്‍


നേരത്തെ യുവരാജ് സിങിന്റെയും ഹെയ്‌സല്‍ കീച്ചിന്റെയും വിവാഹ ചടങ്ങിനെത്തിയ കോഹ്‌ലിയും അനുഷ്‌ക ശര്‍മ്മയും ചടങ്ങില്‍ നൃത്തം ചെയ്തത് വാര്‍ത്തയില്‍ ഇടം പിടിച്ചിരുന്നു. ഇന്നലെ രാത്രിയാണ് സഹീര്‍ വിവാഹ നിശ്ചയത്തോടനുബന്ധിച്ച് ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും വിരുന്നൊരുക്കിയത്.


You must read this ‘ സന്തോഷം കൊണ്ടെനിക്ക് ഇരിക്കാന്‍ മേലേ’; കോടിപതിയായ സന്തോഷത്തില്‍ തുള്ളിച്ചാടി സെവാഗ്, വീഡിയോ


 

Advertisement