ന്യൂദല്‍ഹി: ഇന്ത്യന്‍ ഹോക്കി ടീമുമായി സഹാറഗ്രൂപ്പ് 50 കോടിയുടെ കരാറില്‍ ഒപ്പുവെച്ചു. അഞ്ചു വര്‍ഷത്തെ കരാറിലാണ് സഹാറ ഇന്നലെ ഒപ്പു വെച്ചത്.
വനിതാ ഹോക്കി ടീമിനെയും പുരുഷ ഹോക്കി ടീമിന്റെയും സീനിയര്‍ ജൂനിയര്‍ വിഭാഗങ്ങളുടെയും ചെലവുകള്‍ അടുത്ത അഞ്ചു വര്‍ഷത്തേക്ക് സഹാറ വഹിക്കും.

ഇതിനുമുന്‍പ് 2003 ജൂലൈ മാസത്തിലാണ് സഹാറ ഇന്ത്യന്‍ ഹോക്കി ടീമിന്റെ സ്‌പോണ്‍സര്‍ഷിപ്പ് ഏറ്റെടുത്തത്. ഈ കാലാവധി 2011 ല്‍ അവസാനിച്ചിരുന്നു. ഇതേ തുടര്‍ന്ന് ആറ് മാസത്തേക്ക് കൂടി കരാര്‍ കാലാവധി നീട്ടുകയായിരുന്നു.

Subscribe Us:

തുടര്‍ന്നും ഇന്ത്യന്‍ ഹോക്കി ടീമുമായി സഹകരിക്കാന്‍ തയ്യാറാണെന്ന്  കഴിഞ്ഞ ദിവസമാണ് സഹാറ പ്രഖ്യാപിച്ചത്. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ സ്‌പോണ്‍സര്‍ഷിപ്പ് കരാര്‍ സഹാറ റദ്ദാക്കിയത് ചുരുക്കത്തില്‍ ഇന്ത്യന്‍ ഹോക്കി ടീമിനാണ് നേട്ടമായിരിക്കുന്നത്.

2003 ല്‍ പുരുഷ ടീമിനെ സഹാറര 2.5 കോടി രൂപയ്ക്കായിരുന്നു സ്പോണ്‍സര്‍ ചെയ്തത്. എന്നാല്‍ ഇപ്പോള്‍ 50 കോടിയെന്ന ഭീമമായ തുകയ്ക്കാണ് സ്‌പോണ്‍സര്‍ഷിപ്പ് പുതുക്കിയത്.

ഫിബ്രവരി 18 നും 26 നും ഇടയ്ക്ക് നടക്കുന്ന ഒളിംപ്ക്‌സ് യോഗ്യതാ മത്സരത്തില്‍ സഹാറ ഗ്രൂപ്പിന്റെ ജേഴ്‌സിയണിഞ്ഞ ഹോക്കി താരങ്ങള്‍ ഗ്രൗണ്ടില്‍ കളിക്കുന്നത് ഇനി കാണാം.

ഒളിംപിക്‌സ് മത്സരത്തില്‍ ഇന്ത്യയുടെ പുരുഷ ഹോക്കി ടീം കാനഡ,സിംഗപ്പൂര്‍,ഫ്രാന്‍സ്,ഇറ്റലി പോളണ്ട് തുടങ്ങിയ രാജ്യങ്ങളെയും വനിതാ വിഭാഗം സൗത്ത് ആഫ്രിക്ക, പോളണ്ട്,കാനഡ,ഉെ്രെകന്‍,ഇറ്റലി തുടങ്ങിയ രാജ്യങ്ങളെയുമാണ് നേരിടേണ്ടത്.

Malayalam News

Kerala News In English