ന്യൂദല്‍ഹി: മികച്ച പ്രകടനത്തോടെ ഒളിംപിക്‌സിന് യോഗ്യത നേടിയ ഇന്ത്യന്‍ പുരുഷ ഹോക്കി ടീമിന് സഹാറ ഗ്രൂപ്പ് 1.12 കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ചു. പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റ് അവാര്‍ഡ് നേടിയ സര്‍ദാര്‍ സിങ്, ഡ്രാഗ് ഫ്‌ലാക്കര്‍ സന്ദീപ്‌സിങ് എന്നിവര്‍ക്ക് പതിനൊന്ന് ലക്ഷം വീതവും മറ്റുള്ളവര്‍ക്ക് അഞ്ചു ലക്ഷം രൂപ വീതവുമാണ് നല്‍കുക.

സഹാറയാണ് ഇന്ത്യന്‍ ടീമിന്റെ സ്‌പോണ്‍സര്‍. സപ്പോര്‍ട്ട് സ്റ്റാഫിന് ഒരു ലക്ഷം രൂപയും ലഭിക്കും. ഇന്ത്യന്‍ ഹോക്കി ടീമുമായി സഹകരിക്കാന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ടെന്ന് സഹാറ ചെയര്‍മാന്‍ സുസബ്രത റോയി പറഞ്ഞു. ഈയിടെയാണ് സഹാറ ഹോക്കി ടീമിന്റെ സ്‌പോണ്‍സര്‍ഷിപ്പ് കരാര്‍ പുതുക്കിയത്.

പഴയ കരാറിന്റെ 170 ശതമാനം കൂടിയ തുകയ്ക്കാണ് സഹാറ ടീമിനെ സ്‌പോണ്‍സര്‍ ചെയ്തത്.നേരത്തെ മധ്യപ്രദേശ്, ഹരിയാന സംസ്ഥാന സര്‍ക്കാരുകളും ഹോക്കി ഇന്ത്യയും ലളിത് ഗ്രൂപ്പ് ഹോട്ടലും പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.

Malayalam News

Kerala News In English