റിയാദ്: സൗദിയിലെ പ്രമുഖ വ്യാപാര ശൃംഖലയായ ഫ്‌ലിരിയ ഗ്രൂപ്പിന്റെ 21ാമത് റീട്ടെയില്‍ ശാഖ റിയാദിലെ വ്യാവസായിക നഗരമായ ന്യൂ സനയ്യയില്‍ ഒക്ടോബര്‍ 26 നു വൈകിട്ട് 6നു പ്രവര്‍ത്തനം ആരംഭിക്കുമെന്ന് മാനേജ്മന്റ് പ്രതിനിധികള്‍ ഹോട്ടല്‍ ഗ്ലോറിയ ഇന്നില്‍ വിളിച്ചു ചേര്‍ത്ത പത്രസമ്മേളനത്തില്‍ അറിയിച്ചു.

ഫ്‌ലിരിയ ഗ്രൂപ്പിന്റെ കീഴിലെ ‘സഹാറ’ ഡിപ്പാര്‍ട്‌മെന്റ് സ്റ്റോറിന്റെ രണ്ടാമത്തെ ഷോറൂമാണിത്. 12000 സ്‌ക്വയര്‍ ഫീറ്റില്‍ വിപുലമായ സൗകര്യങ്ങളോടെ സജ്ജീകരിച്ചിരിക്കുന്ന സ്റ്റോറില്‍ വസ്ത്രങ്ങള്‍, പാദരക്ഷകള്‍, സ്റ്റേഷനറി, വാച്ചുകള്‍, ഇലക്രോണിക് ഉപകരണങ്ങള്‍, സൗന്ദര്യ വര്‍ദ്ധകവസ്തുക്കള്‍ തുടങ്ങി പതിനായിരത്തിലധികം ഉല്‍പ്പന്നങ്ങള്‍ 20 ഓളം വ്യത്യസ്ത വിഭാഗങ്ങളായി വിപുലമായ ശേഖരത്തോടെ വ്യാവസായിക നഗരിയിലെ ലക്ഷകണക്കിന് ഉപഭോക്താക്കള്‍ക്ക് ഗുണപ്രദമാകുന്ന തരത്തില്‍ മികച്ച വിലയില്‍ ലഭ്യമാക്കുമെന്ന് സി .ഇ .ഒ ഫസല്‍ റഹ്മാന്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു.

ഉല്‍ഘാടനത്തോടനുബന്ധിച്ചു നിരവധി ആനുകൂല്യങ്ങളും വിലക്കിഴിവുകളുമായാണ് സഹാറ ഡിപ്പാര്‍ട്ടമെന്റ് സ്റ്റോര്‍ പ്രവര്‍ത്തനസജ്ജമായിരിക്കുന്നതെന്നു അദ്ദേഹം പറഞ്ഞു. സെക്കന്‍ഡ് ഇന്‍ഡസ്ട്രിയല്‍ സിറ്റിയിലെ ഇന്‍ജാസ് ബാങ്കിന് സമീപം ആണ് പുതിയ ഷോറൂം.

കഴിഞ്ഞ കാല്‍നൂറ്റാണ്ടിനിടെ ഡിപ്പാര്‍ട്‌മെന്റല്‍ ഷോറൂമുകള്‍ക്കൊപ്പം ഹൈപ്പര്‍ മാര്‍ക്കറ്റ് രംഗത്തേക്കും ചുവടുറപ്പിച്ച ഫ്‌ലിറിയ ഗ്രൂപ്പിന് റിയാദിന് പുറമെ ദമാം, അല്‍കോബാര്‍, ഹഫര്‍ബാത്തിന്‍, ജുബൈല്‍, ബുറൈദ, ഹയില്‍, അറാര്‍ തുടങ്ങി സൗദിയിലെ ഒട്ടുമിക്ക പ്രധാന നഗരങ്ങളിലും ബഹ്‌റൈനിലും ശാഖകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

ചെയര്‍മാന്‍ ഫഹദ് അബ്ദുള്‍കരിം ഖുര്‍മില്‍, സി.ഇ.ഒ ഫസല്‍ റഹ്മാന്‍, ഡയറക്ടര്‍ ഇ.കെറഹിം, സീനിയര്‍ മാര്‍ക്കറ്റിങ് മാനേജര്‍ ദിലീഷ് നായര്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

റിപ്പോര്‍ട്ട്: ഷിബുഉസ്മാന്‍,റിയാദ്