മുംബൈ: 3275 കോടി രൂപയുടെ ഏറ്റെടുക്കലോടെ സഹാറ ഇന്ത്യ പരിവാര്‍ 2010 അവിസ്മരണീയമാക്കി. ഇംഗ്ലണ്ടിലെ പ്രശസ്തമായ ഗ്രോസ്‌വെനര്‍
ഹോട്ടലാണ് സഹാറ ഗ്രൂപ്പ് സ്വന്തമാക്കിയത്. ഇന്ത്യയിലെ ഏതെങ്കിലുമൊരു ഹോട്ടല്‍ വ്യവസായ മേഖല ഈവര്‍ഷം വിദേശത്ത് നടത്തുന്ന ആദ്യ ഏറ്റെടുക്കലാണിത്.

ലാ മെറിഡിയന്റെ നിയന്ത്രണത്തിലായിരുന്ന ഗ്രോസ്‌നേവര്‍ ഹോട്ടല്‍ 2001ല്‍ റോയല്‍ ബാങ്ക് ഓഫ് സ്‌കോട്ട്‌ലാന്റ് ഏറ്റെടുക്കുകയായിരുന്നു. ഹോട്ടല്‍ ശൃംഖലയായ മാരിറ്റിനെയായിരുന്നു നടത്തിപ്പുചുമതല ഏല്‍പ്പിച്ചിരുന്നത്.

2006ല്‍ മുംബൈയിലെ എയര്‍പോര്‍ട്ട് സെന്റര്‍ നേരത്തേ സഹാറ ഏറ്റെടുത്തിരുന്നു.