Categories

‘കാ­വി ഭീകരത’: പ്ര­ധാ­ന­മന്ത്രി മാ­പ്പു­പ­റ­യ­ണ­മെ­ന്ന് മോ­ഡി

അ­ഹ­മ്മ­ദാ­ബാദ് : ആ­ഭ്യ­ന്ത­ര മ­ന്ത്രി­യു­ടെ ‘കാ­വി ഭീക­ര’ പ­രാ­മര്‍­ശ­ത്തില്‍ പ്ര­ധാ­ന­മ­ന്ത്രി മന്‍­മോ­ഹന്‍ സിം­ഗ് മാ­പ്പു­പ­റ­യ­ണ­മെ­ന്ന് ഗു­ജ­റാ­ത്ത് മു­ഖ്യ­മന്ത്രി ന­രേ­ന്ദ്ര മോ­ഡി ആ­വ­ശ്യ­പ്പെ­ട്ടു. പ്ര­ധാ­ന­മ­ന്ത്രി­പ­ദ­ത്തി­ന്റെ പ്രസ­ക്തി ന­ഷ്ട­മാ­യെ­ന്നും മോ­ഡി ആ­രോ­പിച്ചു.

അ­ഹ­മ്മ­ദാ­ബാ­ദില്‍ ന­ട­ന്ന ച­ട­ങ്ങി­നി­ടെ­യാ­ണ് മോ­ഡി ആ­ഭ്യ­ന്ത­ര­മ­ന്ത്രി­ക്കെ­തി­രേ ആ­ഞ്ഞ­ടി­ച്ചത്. സര്‍­ദാര്‍ വല്ല­ഭാ­യ് പ­ട്ടേല്‍ അ­ട­ക്ക­മു­ള്ള പ്ര­മു­ഖര്‍ ഇ­രു­ന്ന ക­സേ­ര­യി­ലാ­ണ് ഇ­രി­ക്കു­ന്ന­തെ­ന്ന കാര്യം പി ചി­ദംബ­രം മ­റ­ക്ക­രുത്. സ്വാ­മി വി­വേ­കാ­നന്ദന്‍, ദ­യാ­ന­ന്ദ സ­ര­സ്വ­തി ശ­ങ്ക­രാ­ചാ­ര്യര്‍ തു­ട­ങ്ങി­യവ­രെ തീ­വ്ര­വാ­ദി­ക­ളെ­ന്ന് മു­ദ്ര­കു­ത്താന്‍ ചി­ദം­ബ­ര­ത്തി­ന് ക­ഴിയുമോ എന്നും മോ­ഡി ചോ­ദി­ച്ചു. കാ­വി­നി­റം ഇ­ന്ത്യന്‍ ദേ­ശീ­യ­ത­യു­ടെ ഭാ­ഗ­മാ­ണെന്നും മോ­ഡി അ­ഭി­പ്രാ­യ­പ്പെ­ട്ടു.

രാ­ജ്യ­ത്ത് കാ­വി ഭീക­ര­ത വ­ളര്‍­ന്നു­വ­രു­ക­യാ­ണെ­ന്ന് ഉ­യര്‍ന്ന പോ­ലീ­സ് ഉ­ദ്യോ­ഗ­സ്ഥ­രു­ടെ സ­മ്മേ­ള­ന­ത്തില്‍ പ­ങ്കെ­ടുക്ക­വേ ആ­ഭ്യ­ന്ത­ര­മ­ന്ത്രി പി ചി­ദംബ­രം അ­ഭി­പ്രാ­യ­പ്പെ­ട്ടി­രുന്നു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.