ഗാന്ധിനഗര്‍: ഗുജറാത്ത് കലാപക്കേസില്‍ മുഖ്യമന്ത്രി നരേന്ദ്ര മോഡിക്ക് പുറമെ മൂന്ന് പ്രോസിക്യൂഷന്‍ അഭിഭാഷകരെയും പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തു. ഗോധ്ര കേസില്‍ ഗുജറാത്ത് സര്‍ക്കാറിന്റെ അഭിഭാഷകരായിരുന്ന വി പി ആത്രെ, പിയൂഷ് ഗാന്ധി, എച്ച് എം ധ്രുവ് എന്നിവരെയാണ് ചോദ്യം ചെയ്തത്. ഇവര്‍ക്ക് സംഘപരിവാര്‍ ബന്ധമുണ്ടെന്ന് ആരോപണമുയര്‍ന്ന സാഹചര്യത്തിലാണ് ഇവരെ ചോദ്യം ചെയ്തതത്.

മൂന്ന് അഭിഭാഷകരെയും 20 മിനിറ്റ് നേരം എസ് ഐ ടി ചോദ്യം ചെയ്തു. ആക്ടിവിസ്റ്റ് ടീസ്റ്റ സെതല്‍വാദാണ് ഇവര്‍ക്കെതിരെ പരാതി ഉന്നയിച്ചത്. ബി ജെ പിയുമായോ വി എച്ച് പിയുമായോ ബജ്‌റംഗദളുമായോ ബന്ധമുണ്ടോയെന്നാണ് എസ് ഐ ടി, അഭിഭാഷകരോട് പ്രധാനമായും ചോദിച്ചത്. ചോദ്യം ചെയ്യലിന്റെ അന്തിമ റിപ്പോര്‍ട്ട് ഏപ്രില്‍ അവസാനത്തോടെ സമര്‍പ്പിക്കുമെന്ന് എസ് ഐ ടി ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.