Categories

‘കാ­വി ഭീക­രത’: ചി­ദം­ബ­ര­ത്തി­നെ­തി­രെ കോണ്‍­ഗ്രസ്

ന്യൂ­ദല്‍ഹി: ‘കാ­വി ഭീ­ക­ര­ത­’യെ­ന്ന ആ­ഭ്യ­ന്ത­ര­മന്ത്രി പി ചി­ദം­ബ­ര­ത്തി­ന്റെ പ്ര­സ്­താ­വ­ന­ത്തെ­കി­രെ കോണ്‍­ഗ്ര­സ് രം­ഗത്ത്. കാ­വി­ നി­റം­ സ്വാ­ത­ന്ത്ര്യ­സ­മ­ര­ത്തി­ന്റെ­യും­ പ്രാ­ചീ­ന­ ച­രി­ത്ര­ത്തി­ന്റെ­യും­ പൗ­രാ­ണി­ക­ത­യു­ടെ­യും­ ഭാ­ഗ­മാ­ണെ­ന്ന് കോണ്‍­ഗ്ര­സ് നേ­താ­വ് ജ­നാര്‍­ദ­നന്‍ ദ്വി­വേ­ദി വ്യ­ക്ത­മാക്കി.

‘കാവി­ ഏ­തെ­ങ്കി­ലും­ രാ­ഷ്ട്രീ­യ­ പാര്‍­ട്ടി­യു­ടെ­ സ്വ­ത്ത­ല്ല.­ രാ­ജ്യ­ സ­മാ­ധാ­ന­ത്തെ­ ബാ­ധി­ക്കു­ന്ന­ വി­ഷ­യ­ങ്ങ­ളില്‍­ പ്ര­തി­ക­രി­ക്കു­മ്പോള്‍­ രാ­ഷ്ട്രീ­യ­നേ­താ­ക്ക­ളും­ മാ­ധ്യ­മ­ങ്ങ­ളും­ ശ്ര­ദ്ധി­ക്ക­ണം.­ വാ­ക്കു­കള്‍­ അ­ശ്ര­ദ്ധ­മാ­യി­ ഉ­പ­യോ­ഗി­ക്കു­ന്ന­തി­ന്­ പ­ക­രം­ യ­ഥാര്‍­ഥ­ പ്ര­ശ്‌­ന­ങ്ങ­ളി­ലേ­ക്ക്­ ക­ട­ന്നു­ചെ­ല്ലാ­നാ­ണ്­ ശ്ര­മി­ക്കേ­ണ്ട­ത്.­ എ­ല്ലാ­ നി­റ­ത്തി­നും­ അ­തി­ന്റേ­താ­യ­ പാ­ര­മ്പ­ര്യ­മു­ണ്ട്.­ ഇ­ന്ത്യ­യില്‍­ കാ­വി­ക്ക്­ എ­പ്പോ­ഴും­ പ്ര­മു­ഖ­മാ­യ­ സ്ഥാ­ന­മു­ണ്ട്­’-­ ദ്വി­വേ­ദി­ പ­റ­ഞ്ഞു.­

കോണ്‍­ഗ്ര­സ് നി­ല­പാ­ടി­നെ ബി ജെ പി സ്വാഗ­തം ചെ­യ്­തി­ട്ടുണ്ട്. വൈ­കി­യാ­ണെ­ങ്കി­ലും­ കോ­­ഗ്ര­സ്­ യാ­ഥാര്‍­ഥ്യം­ തി­രി­ച്ച­റി­ഞ്ഞ­തില്‍­ സ­ന്തോ­ഷ­മു­ണ്ടെ­ന്ന്­ ബി­ ജെ ­പി­ പ്ര­തി­ക­രി­ച്ചു.­ രാ­ജ്യ­ത്തോ­ട്­ മാ­പ്പു­പ­റ­യാ­ന്‍ ആ­ഭ്യ­ന്ത­ര­മ­ന്ത്രി­യോ­ട്­ ആ­വ­ശ്യ­പ്പെ­ട­ണം.­ പ­റ­ഞ്ഞ­ വാ­ക്കു­കള്‍­ അ­ദേ­ഹം­ തി­രി­ച്ചെ­ടു­ക്ക­ണ­മെന്നും ബി ­ജെ ­പി­ വ­ക്താ­വ്­ പ്ര­കാ­ശ്­ ജാ­വ­ദേ­ക്കര്‍­ പ­റ­ഞ്ഞു.­

മ­ലേ­ഗാവ്, ന­ന്ദേഡ്, മെ­ക്ക മ­സ്­ജി­ദ് സ്‌­ഫോ­ട­ന­ങ്ങള്‍­ക്ക് പി­ന്നില്‍ വല­ത് ഹി­ന്ദു വര്‍ഗീ­യ വാ­ദി­ക­ളാ­ണെ­ന്ന് അ­ന്വേ­ഷ­ണ­ത്തില്‍ വ്യ­ക്തമാ­യ സാ­ഹ­ച­ര്യ­ത്തി­ലാ­യി­രു­ന്നു ചി­ദം­ബ­ര­ത്തി­ന്റെ പ്ര­സ്­താ­വ­ന. ഇ­തി­നെ­തി­രെ ബി ജെ പിയും സം­ഘ പ­രി­വാര്‍ ശ­ക്തി­കളും ശ­ക്ത­മാ­യി രംഗ­ത്തു വ­ന്ന സാ­ഹ­ച­ര്യ­ത്തി­ലാ­ണ് കോണ്‍­ഗ്ര­സ് ചി­ദം­ബര­ത്തെ ത­ള്ളി­പ്പ­റ­യാന്‍ ത­യ്യാ­റാ­യത്.

ആ­ണ­വ ബാ­ധ്യ­താ ബില്ലി­ന് വേ­ണ്ടി­യു­ള്ള പി­ന്തുണ­ക്ക് പ­ക­ര­മായി സൊ­ഹ്‌­റാ­ബു­ദീ­ന്‍ ഷെ­യ്­ഖ്­ വ്യാ­ജ­ ഏ­റ്റു­മു­ട്ടല്‍­ കേ­സില്‍ നിന്ന്­ ന­രേ­ന്ദ്ര­ മോ­ഡി­യെ­ സി­ ബി­ ഐ­ ഒ­ഴി­വാ­ക്കി­യ­ി­രുന്നു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.