എഡിറ്റര്‍
എഡിറ്റര്‍
ട്രാന്‍സ്‌ജെന്‍ഡേര്‍ഴ്‌സിന്റെ ജീവിതം തുറന്നു കാട്ടിയ കിര്‍ത്തിക ഉദയനിധിയുടെ വീഡിയോ സോങ് വൈറലാകുന്നു
എഡിറ്റര്‍
Friday 17th February 2017 10:01pm

 

ചെന്നൈ: ട്രാന്‍സ്‌ജെന്‍ഡേഴ്‌സിന്റെ ജീവിതത്തിലേക്ക് വെളിച്ചം വീശുന്ന വീഡിയോയുമായി കീര്‍ത്തിക ഉദയനിധിയുടെ ‘സദായി മേരി’ ശ്രദ്ധേയമാകുന്നു. ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനെയും സമൂഹത്തിന്റെ ഭാഗമാക്കുക എന്ന ക്യാംപെയിന്റെ ഭാഗമായാണ് 4 മിനിറ്റ് 48 സെക്കന്‍ഡ്‌സ് ദൈര്‍ഘ്യമുള്ള തമിഴ് വീഡിയോ സോങ് പുറത്തിറക്കിയിരിക്കുന്നത്. വിവേകിന്റെ വരികള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത് ‘കബാലിയിലെ’ ഗാനങ്ങള്‍ക്ക് ഈണംപകര്‍ന്ന പ്രശസ്ത മ്യൂസിക് ഡയറക്ടര്‍ സന്തോഷ് നാരയണനാണ്.


Also read എസ്.ഐ.ഒയുടെ നുണപ്രചരണത്തിനെതിരെ വിശദീകരണവുമായി എസ്.എഫ്.ഐ കണ്ണൂര്‍ ജില്ലാപ്രസിഡന്റ് 


ഒരു കുടുംബത്തില്‍ ജനിക്കുന്ന ആണ്‍കുട്ടിയിലൂടെയാണ് ഗാനരംഗം ആരംഭിക്കുന്നത്. വീട്ടുകാരുടെ വാത്സല്യത്തിലൂടെ വളരുന്ന കുട്ടി ലിപ്സ്റ്റിക്കും സാരിയും ഉടുക്കുന്നതോടെ രക്ഷിതാക്കളുടെ മനോഭാവത്തില്‍ വരുന്ന മാറ്റങ്ങളും പിന്നീട് വീട്ടില്‍ നിന്നു പുറത്താക്കപ്പെട്ട കുട്ടി തെരുവിലേക്കിറങ്ങേണ്ടി വരുന്ന രംഗവും സംവിധായിക ഹൃദയസ്പര്‍ശിയായി ചിത്രീകരിച്ചിരിക്കുന്നു. തന്നെപ്പോലുള്ളവരല്ലാതെ മറ്റാരില്‍ നിന്നും സമൂഹത്തില്‍ പരിഗണന ലഭിക്കുന്നില്ല എന്ന മനസ്സിലാകുന്ന കുട്ടിയുടെ നിസ്സഹായവസ്ഥയും പിന്നീട് നിലനില്‍പ്പിനായി ഇറങ്ങി തിരിക്കേണ്ടി വരുന്ന തൊഴില്‍ മേഘലയുമെല്ലാം ചെറിയ സമയത്തിനുള്ളില്‍ വ്യക്തമായിത്തന്നെ വീഡിയോ കാണിച്ച് തരുന്നു.


Dont miss കൊലപാതകത്തിന്റെ വീഡിയോകള്‍ ഫേസ്ബുക്കിലൂടെ പുറത്ത് വിട്ടു; ഗുണ്ടാത്തലവന് സോഷ്യല്‍ മീഡിയയില്‍ ലൈക്കുകളുടെ പെരുമഴ


 

തങ്ങളുടേതല്ലാത്ത കുറ്റത്താല്‍ സമൂഹത്തില്‍ ഒറ്റപ്പെടുന്ന ഇത്തരക്കാരില്‍ ആത്മഹത്യാ മനോഭാവം കൂടുതലായിരിക്കുമെന്നും ഉദയനിധി ഗാനത്തിലൂടെ പറയുന്നു. സ്‌നേഹം കൊതിക്കുന്ന ഇത്തരക്കാര്‍ക്ക് പ്രത്യോക പരിഗണന ആവശ്യമാണെന്നും വീഡിയോ പ്രേക്ഷകരോട് പറയുന്നുണ്ട്. വീഡിയോയിലുടെ അവരുടെ ജീവിതത്തെ വിവരിക്കാനല്ല അവരുടെ ജീവിതത്തെ സമൂഹത്തിനു മുന്നില്‍ അവതരിപ്പിക്കാനാണ് താന്‍ ശ്രമിച്ചതെന്നാണ് സംവിധായിക പറയുന്നത്.

ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനെ നിങ്ങള്‍ക്ക് പരിചയമുണ്ടെങ്കിലോ എപ്പോഴെങ്കിലും അവരുമായി ഇടപഴകിയിട്ടോ ഉണ്ടെങ്കില്‍ തീര്‍ച്ചയായും ഈ വീഡിയോ നിങ്ങളുടെ മനസ്സിലേക്ക് ഇടിച്ച് കയറുമെന്ന് വരികളെഴുതിയ വിവേക് പറഞ്ഞു.

സമൂഹത്തില്‍ ആണിനും പെണ്ണിനും മാത്രമായി പകുത്തു നല്‍കിയ ഇടങ്ങളില്‍ നിസ്സാഹായവസ്ഥയോടെ നില്‍ക്കേണ്ടി വരുന്ന നിരവധി മുഹൂര്‍ത്തങ്ങളും വീഡിയോയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ദുഖങ്ങള്‍ക്കും സമൂഹത്തിന്റെ ഒറ്റപ്പെടുത്തലുകള്‍ക്കൊപ്പം അവരുടെ ജീവിതത്തിലെ സന്തോഷങ്ങള്‍ പകര്‍ത്താനും സംവിധായിക മറന്നിട്ടില്ല. ചെറു പുഞ്ചിരിയോടെ തങ്ങളുടെ തൊഴിലിടങ്ങഇല്‍ കഴിയുന്ന അവരുടെ ലോകത്തെയും വീഡിയോയില്‍ ചിത്രീകരിച്ചിട്ടുണ്ട്. ഒറ്റപ്പെടലിന്റെ ഈ കാലത്ത് ആരംഭിച്ച് ട്രാന്‍സ്‌ജെന്‍ഡേര്‍ഴ്‌സിനും അംഗീകാരം ലഭിക്കുന്ന ഒരു സമൂഹത്തിലാണ് സംവിധായിക ഗാനം അവസാനിപ്പിക്കുന്നത്.

Advertisement