എഡിറ്റര്‍
എഡിറ്റര്‍
കേള്‍വിയില്‍ അതിഥിതാരമായി സദ
എഡിറ്റര്‍
Tuesday 11th March 2014 12:16am

sadha

ജയം, അന്ന്യന്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ തെന്നിന്ത്യയ്ക്ക് പ്രിയ്യങ്കരിയായ സദ എവിടെപ്പോയെന്നായിരുന്നു മലയാളി പ്രേക്ഷകരുടെ ചിന്ത.

അതിനെല്ലാം മറുപടിയായി സദ ഇതാ സദയായിത്തന്നെ ഒരു മലയാളം ചിത്രത്തിലേക്ക് വരുന്നു.

ഹാഷിം മരിക്കാര്‍ സംവിധാനം ചെയ്യുന്ന കേള്‍വി എന്ന ചിത്രത്തില്‍ അതിഥി താരമായാണ് സദ പ്രത്യക്ഷപ്പെടുന്നത്.

ചിത്രത്തില്‍ അവാര്‍ഡ് പരിപാടിയില്‍ അതിഥി താരമായെത്തുന്ന സദ ഫോക്, വെസ്റ്റേണ്‍, ക്ലാസിക്കല്‍ എന്നിവ കൂടിച്ചേര്‍ന്ന ഒരു ഗാനത്തിന് ചുവട് വെയ്ക്കുന്നുമുണ്ട്.

ശ്വേതാ മേനോന്‍, പിയാ ബാജ്പായി, മുംതാസ്, മനോജ് .കെ. ജയന്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍.

ജയറാമിന്റെ നായികയായി അഭിനയിച്ച നോവല്‍ ആണ് സദ അവസാനമായി അഭിനയിച്ച മലയാളം ചിത്രം.

കേള്‍വിയുടെ കഥ തന്നെ അത്രമാത്രം ആകര്‍ഷിച്ചുവെന്നും മികച്ച തിരക്കഥയുള്ള ചിത്രങ്ങള്‍ മാത്രമേ താന്‍ സ്വീകരിക്കൂ എന്നും സദ പറയുന്നു.

നൃത്തം ചെയ്യാന്‍ ഏറെ ഇഷ്ടപ്പെടുന്ന താനിപ്പോള്‍ ബിഗ് ബജറ്റ് തെലുങ്ക് ചിത്ത്രതിന് കരാറൊപ്പിട്ടിരിക്കുകയാണെന്നും സദ പറയുന്നു.

Advertisement