ബാഗ്ദാദ്: സദ്ദാംഹുസൈന്‍ ഭരണകൂടത്തില്‍ വിദേശകാര്യമന്ത്രിയായിരുന്ന താരിഖ് അസീസിനെ തൂക്കിക്കൊല്ലാന്‍ വിധിച്ചു. അധികാരത്തിലിരുന്ന സമയത്ത് ഷിയത് വിഭാഗക്കാര്‍ക്കെതിരേ നരവേട്ട നടത്തിയ കുറ്റത്തിനാണ് ഇറാഖിലെ ക്രിമിനല്‍ കോടതി വധശിക്ഷ വിധിച്ചിരിക്കുന്നത്.

സദ്ദാമിന്റെ ഭരണകാലത്ത് ഷിയത് ദാവ പാര്‍ട്ടിയിലെ ആളുകളെ തിരഞ്ഞുപിടിച്ച് ആക്രമിച്ചു എന്നതാണ് താരിഖ് അസീസിനെതിരേയുള്ള കുറ്റം. ഇറാഖ് പ്രധാനമന്ത്രി നൂറി അല്‍ മാലിക്കിയും ഷിയാത് ദാവ പാര്‍ട്ടിയുടെ പ്രമുഖ നേതാവാണ്.

Subscribe Us:

1992ല്‍ 42 കച്ചവടക്കാരെ വധിച്ച കുറ്റത്തിന് അസീസിനെ 15 വര്‍ഷത്തേക്ക് തടവുശിക്ഷ വിധിച്ചിരുന്നു. വടക്കന്‍ ഇറാഖില്‍ നിന്നും കുര്‍ദുകളെ ബലംപ്രയോഗിച്ച് നീക്കിയകുറ്റത്തിന് ഏഴുവര്‍ഷം തടവുശിക്ഷ വേറെയും വിധിച്ചിരുന്നു.