sadananda-goudaബാംഗ്ലൂര്‍: കര്‍ണാടകയുടെ പുതിയ മുഖ്യമന്ത്രിയായി ഡി.വി.സദാനന്ദ ഗൗഡയെ ബി.ജെ.പി നിയസഭാ കക്ഷിയോഗം തിരഞ്ഞെടുത്തു. രാജിവച്ച മുഖ്യമന്ത്രി ബി.എസ്.യെദിയൂരപ്പ തന്റെ പിന്‍ഗാമിയായി നിര്‍ദേശിച്ചയാളാണ് സദാനന്ദ ഗൗഡ. രഹസ്യ വോട്ടെടുപ്പിലൂടെയാണ് മുഖ്യമന്ത്രിയെ കണ്ടെത്തിയത്.

ബി.ജെ.പി നിയമസഭാ കക്ഷിയോഗമാണ് ഗൗഡയെ തിരഞ്ഞെടുത്തത്. 68 എം.എല്‍.എമാരുടെ പിന്തുണയാണ് യോഗത്തില്‍ സദാനന്ദ ഗൗഡക്ക് ലഭിച്ചത്. ഉഡുപ്പിയില്‍ നിന്നുള്ള നിയമസഭാംഗമായ അദ്ദേഹം യെദ്യൂരപ്പയുടെ വിശ്വസ്തനാണ്. കാസര്‍കോടിനടുത്തുള്ള സുള്ള്യ സ്വദേശിയാണ്. കര്‍ണ്ണാടകയിലെ വൊക്കലിംഗ സമുദായാംഗമാണ്.