sadananda-goudaമംഗലാപുരം: കര്‍ണ്ണാടക മുഖ്യമന്ത്രിയായി സ്ഥാനമേറ്റെടുത്തതോടെ ഡി.വി സദാനന്ദ ഗൗഡ കേരളത്തിലെ പാര്‍ട്ടി ചുമതല ഒഴിയുന്നു. ബി. ജെ. പിയുടെ കേരളാ രാഷ്ട്രീയത്തില്‍ കഴിഞ്ഞ കുറേ മാസങ്ങളായി സംഘടനാ തലത്തില്‍ നിര്‍ണ്ണായക പങ്ക് വഹിച്ചു കൊണ്ടിരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തില്‍ കാലുറപ്പിക്കാനുള്ള ബി. ജെ. പി ശ്രമത്തിന് ചുക്കാന്‍ പിടിച്ചിരുന്നത് ഗൗഡയായിരുന്നു.

കഴിഞ്ഞ 18 മാസത്തിലധികമായി സ്ഥിരമായി സദാനന്ദ ഗൗഡ കേരളത്തില്‍ വന്നു പോയിരുന്നു. ‘അദ്ദേഹത്തിന്റെ സാന്നിധ്യം ഇടതു പാര്‍ട്ടികള്‍ക്കും കോണ്‍ഗ്രസ്സിനും സ്വാധീനം ഉള്ള കാസര്‍ഗോഡ്, എറണാകുളം, തിരുവന്തനപ്പുരം എന്നിവിടങ്ങളില്‍ ചെറിയ മാറ്റങ്ങള്‍ ബി. ജെ. പിക്ക് അനുകൂലമായി ഉണ്ടാക്കിയിരുന്നു. ഗൗഡയുടെ പ്രവര്‍ത്തനം കേരളത്തില്‍ തുടങ്ങിയത് മുതല്‍ മെമ്പര്‍ഷിപ്പ് അംഗ സംഖ്യയില്‍ കാര്യമായ വര്‍ദ്ധനവ് കണ്ടിരുന്നു-പറയുന്നത് കാസര്‍ഗോഡ് ബി. ജെ, പി ജില്ലാ സെക്രട്ടറി ബാലകൃഷ്ണ റായ്.

അനായാസേനെ മലയാളം കൈകാര്യം ചെയ്യാനുള്ള കഴിവായിരുന്നു അദ്ദേഹത്തിന്റെ ശക്തി. ഗൗഡ മലയാളത്തിലും കന്നഡയിലും ഒരേപോലെ വാര്‍ത്താ സമ്മേളനം നടത്താറുണ്ട്. ഗൗഡയ്ക്ക് ശേഷം കാസര്‍ഗോട്ടെ മലയാളികള്‍ക്കിടയിലും കണ്ണടക്കാര്‍ക്കിടയിലും ഒരേ പോലെ പ്രിയങ്കരനായ ബി. ജെ. പി നേതാവിനെ കണ്ടെത്താന്‍ പാര്‍ട്ടി വിഷമിക്കുമെന്നത് തീര്‍ച്ചയാണ്.