എഡിറ്റര്‍
എഡിറ്റര്‍
ശശികലയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി പ്രസീഡിയം മുന്‍ ചെയര്‍മാന്‍ മധുസൂദനന്‍; ടി.ടി.വി.ദിനകരനെയും വെങ്കിടേഷിനേയും മാറ്റി
എഡിറ്റര്‍
Friday 17th February 2017 1:05pm

ചെന്നൈ: അണ്ണാ ഡി.എം.കെ ഇടക്കാല ജനറല്‍ സെക്രട്ടറി വി.കെ ശശികലയെ പാര്‍ട്ടിയില്‍നിന്നും പുറത്താക്കി പനീര്‍ശെല്‍വം ക്യാമ്പിന്റെ പുതിയ നീക്കം.

ശശികല നിയമിച്ച ടി.ടി.വി.ദിനകരനെ ഡപ്യൂട്ടി ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്നും മാറ്റിയിട്ടുണ്ട്. ഡോ. വെങ്കിടേഷിനെയും പാര്‍ട്ടി സ്ഥാനങ്ങളില്‍നിന്നും നീക്കിയിട്ടുണ്ട്.

പാര്‍ട്ടി പ്രിസീഡിയം മുന്‍ ചെയര്‍മാനായിരുന്ന ഇ.മധുസൂദനന്‍ ആണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കി വാര്‍ത്താ കുറിപ്പ് ഇറക്കിയത്. ഇപ്പോള്‍ പനീര്‍സെല്‍വം പക്ഷക്കാരനാണ് മധുസൂദനന്‍.

പനീര്‍സെല്‍വത്തിനു പിന്തുണ നല്‍കിയതിനെ തുടര്‍ന്നായിരുന്നു ശശികല, മധുസൂദനനെ പ്രിസീഡിയം ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് മാറ്റിയത്. ശശികല പക്ഷക്കാരനായ സെങ്കോട്ടയ്യനാണ് പകരം ചുമതല നല്‍കിയത്.


Dont Miss മോദി ബാദ്ഷയെപ്പോലെ പെരുമാറുന്നു; ജനങ്ങളെ കാണുന്നത് വെറും പട്ടികളായി: അസം ഖാന്‍ 


അണ്ണാ ഡി.എം.കെ ഭരണഘടനപ്രകാരം അഞ്ചു വര്‍ഷം തുടര്‍ച്ചയായി പ്രാഥമിക അംഗത്വം ഉള്ളയാള്‍ക്കു മാത്രമേ പാര്‍ട്ടി ജനറല്‍ സെക്രട്ടറിയാകാന്‍ കഴിയൂ. ഇതിനു വിരുദ്ധമായായിരുന്നു ശശികലയുടെ നിയമനം.

ഇതിനെതിരെ മുന്‍ വിദ്യാഭ്യാസമന്ത്രി കെ.പാണ്ഡ്യരാജനും മധുസൂദനനും തിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ചിട്ടുണ്ട്. പുതിയ ജനറല്‍ സെക്രട്ടറിക്കു മാത്രമേ അംഗങ്ങളെ സ്ഥാനങ്ങളില്‍നിന്നു മാറ്റാന്‍ സാധിക്കുകയുള്ളൂവെന്നും അതിനാല്‍ തങ്ങളെ ശശികലയ്ക്കു പുറത്താന്‍ കഴിയില്ലെന്നുമാണ് പനീര്‍ശെല്‍വം പക്ഷത്തിന്റെ നിലപാട്.

ജയലളിതയുടെ വിശ്വസ്തനായ നേതാവായിരുന്നു മധുസൂദനന്‍. ശശികല ജയലളിതയുടെ ജീവിതത്തിലും ഭരണത്തിലും ഇടപെടുന്നതിനെ വിമര്‍ശിച്ചു മുമ്പു മധുസൂദനന്‍ രംഗത്തെത്തിയിരുന്നു.

ഇപ്പോള്‍ പാര്‍ട്ടി പിടിക്കാനും പനീര്‍സെല്‍വത്തെ പുറത്താക്കാനും ശശികല നടത്തിയ നീക്കങ്ങളില്‍ അതൃപ്തനായിരുന്നു ഇദ്ദേഹം.തുടര്‍ന്നാണു ശശികല ക്യാമ്പ് വിട്ട് മധുസൂദനന്‍ പനീര്‍ശെല്‍വത്തിനൊപ്പം ചേര്‍ന്നത്

ഇന്നു ബംഗളുരു പരപ്പന അഗ്രഹാര ജയിലിലെത്തി ശസികലയെ കാണാന്‍ പളനിസ്വാമി പദ്ധതിയിട്ടിരുന്നെങ്കിലും പിന്നീട് മാറ്റി. കൂവത്തൂരിലെത്തി ഗോള്‍ഡന്‍ ബേ റിസോര്‍ട്ടില്‍ തങ്ങുന്ന എംഎല്‍എമാരെ കാണാനാണു പഴനിസ്വാമി ബംഗളുരു യാത്ര റദ്ദാക്കിയത്.

Advertisement