ദുബൈ: അബുദാബി രാജ്യാന്തര പുസ്തകമേളയില്‍ മലയാളത്തെ പ്രതിനിധീകരിച്ച് എത്തുന്ന പ്രമുഖ എഴുത്തുകാരായ കവി സച്ചിദാനന്ദനെയും തമിഴ് കഥാകൃത്ത് തോപ്പില്‍ മുഹമ്മദ് മീരാനെയും പങ്കെടുപ്പിച്ച് സിറാജ് ദിനപത്രം മുഖാമുഖം സംഘടിപ്പിക്കുന്നു. മാര്‍ച്ച് 18 വെള്ളിയാഴ്ച ഉച്ച കഴിഞ്ഞ് 2.30ന് ദുബൈ മര്‍കസ് ഓഡിറ്റോറിയത്തില്‍ നടക്കുന്ന പരിപാടി പ്രമുഖ അറബ് കവി ഡോ. ശിഹാബ് ഘാനം ഉദ്ഘാടനം ചെയ്യും.

കേരളീയ സാംസ്‌കാരികതയുടെ രാഷ്ട്രീയം എന്ന വിഷയത്തില്‍ കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവും ഇന്ദിരാഗാന്ധി ഓപണ്‍ യൂണിവേഴ്‌സിറ്റി വിവര്‍ത്തന വിഭാഗം മേധാവിയുമായ കവി സച്ചിദാനന്ദന്‍ പ്രഭാഷണം നടത്തും. തമിഴിലെ സാഹിത്യ സംഭാവനക്ക് കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ച തോപ്പില്‍ മുഹമ്മദ് മീരാന്‍ ‘ദക്ഷണിണേന്ത്യന്‍ സാഹിത്യത്തില്‍ ഭാഷകളുടെ ഇഴയടുപ്പം എന്ന വിഷയത്തില്‍ സംസാരിക്കും.

പ്രഭാഷണങ്ങള്‍ക്കു ശേഷം എഴുത്തുകാര്‍ സഹൃദയരുമായി സംവദിക്കും. സിറാജ് ഗള്‍ഫ് ചീഫ് എഡിറ്റര്‍ നിസാര്‍ സെയ്ദ് അധ്യക്ഷത വഹിക്കും. എസ് വൈ എസ് സംസ്ഥാന സെക്രട്ടറി സി പി സൈതലവി ചെങ്ങര, ഐ എം എഫ് പ്രസിഡന്റ് ഇ സതീഷ് തുടങ്ങിയവര്‍ സംസാരിക്കും. വിവരങ്ങള്‍ക്ക് 04 2977313, 04 2734111