റണ്‍ ബേബി റണ്‍ എന്ന ജോഷി ചിത്രത്തിന്റെ തിരക്കഥാകൃത്തായ സച്ചി ഇനി സംവിധായകന്റെ വേഷത്തില്‍. അടുത്ത നവംബറില്‍ ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കും. ഒരു പ്രണയ ചിത്രമാണ് സച്ചി ഒരുക്കുന്നത്.

Ads By Google

ലക്ഷദ്വീപ്, ആന്‍ഡമാന്‍ ദ്വീപുകളിലാണ് സിനിമയുടെ ഷൂട്ടിങ് നടക്കുക. ആരൊക്കെയാണ് ചിത്രത്തിലെ പ്രധാന താരങ്ങളെ അവതരിപ്പിക്കുക എന്നതിനെ കുറിച്ച് യാതൊരു വിവരവും ലഭ്യമല്ല.

റണ്‍ ബേബി റണ്ണിന് ശേഷം സൂപ്പര്‍ ഹിറ്റായ ചേട്ടായീസിനും തിരക്കഥയൊരുക്കിയത് സച്ചിയായിരുന്നു. നവാഗത സംവിധായകനായ അരുണ്‍ ഗോപി സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രത്തിന്റേയും തിരക്കഥ സച്ചിയുടേതാണ്. ഇതുകൂടാതെ ഷാജൂണ്‍ കാര്യാല്‍ ഒരുക്കുന്ന ചിത്രത്തിലും സച്ചി തൂലിക ചലിപ്പിക്കും.

തിരക്കഥാകൃത്തെന്ന നിലയില്‍ നല്ലപേര് സമ്പാദിച്ച സച്ചി ഇനി സംവിധായകന്റെ റോളില്‍ ശോഭിക്കുമോ എന്ന് കാത്തിരുന്ന് കാണാം.