മുംബൈ: ഇന്ത്യയുടെ ലോകകപ്പ് കിരീടനേട്ടത്തില്‍ മുഖ്യപങ്കുവഹിച്ച സച്ചിന്‍ ടെന്‍ഡുല്‍ക്കറും ലോകകപ്പിലെ താരമായ യുവരാജ് സിംഗും പേസര്‍ സഹീര്‍ ഖാനും അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിന്റെ ലോക ഇലവനില്‍ സ്ഥാനം നേടി.

ശ്രീലങ്കന്‍ ടീമില്‍ നിന്നും തിലകരത്‌നെ ദില്‍ഷന്‍, സംഗക്കാര, ജയവര്‍ധന, മുരളീധരന്‍ എന്നിവര്‍ ലോക ഇലവനില്‍ സ്ഥാനം നേടിയപ്പോള്‍ എബി ഡിവില്ലിയേഴ്‌സ്, സ്‌റ്റെയ്ന്‍ എന്നിവര്‍ ദക്ഷിണാഫ്രിക്കയുടെ പ്രതിനിധികളായി ടീമിലെത്തി.

ആസ്‌ട്രേലിയില്‍ നിന്ന് ഷെയിന്‍ വാട്‌സണും പാക്കിസ്ഥാനില്‍ നിന്ന് ക്യാപ്റ്റന്‍ അഫ്രീഡിയും ലോകഇലവനിലിടം നേടി. ന്യൂസിലാന്‍ഡിന്റെ ടിം സൗത്തിയാണ് പന്ത്രണ്ടാമനായി ടീമിലെത്തിയത്.