എഡിറ്റര്‍
എഡിറ്റര്‍
സച്ചിന്‍ ടെന്‍ഡുല്‍ക്കറിന്റെ മകന്‍ അര്‍ജുനെ കോച്ചിങ് ക്യാമ്പിലേക്ക് തിരഞ്ഞെടുത്തു
എഡിറ്റര്‍
Wednesday 27th June 2012 9:54am

മുംബൈ: മാസ്റ്റര്‍ബ്ലാസ്റ്റര്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറിന്റെ മകന്‍ അര്‍ജുന്‍ ടെന്‍ഡുല്‍ക്കറും അച്ഛന്റെ വഴി തന്നെയാണ് പിന്തുടരുന്നത്. ഇന്ത്യന്‍ ക്രിക്കറ്റില്‍ ചുവടുറപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് അര്‍ജുന്‍. മുംബൈ ക്രിക്കറ്റ് അസോസിയേഷന്റെ അണ്ടര്‍ 14 വിഭാഗത്തിലുള്ള സാധ്യത ലിസ്റ്റില്‍ ഇടം കണ്ടെത്തിയാണ് അര്‍ജുന്‍ കളിക്കളത്തിലേക്കുള്ള ആദ്യ പടി ചവിട്ടിയത്.

കഴിഞ്ഞമാസം നേടിയ ആദ്യ ശതകമായിരുന്നു അര്‍ജുന് മുന്നില്‍ ഈ അവസരം തുറന്നത്. 12 കാരനായ അര്‍ജുന്‍ അടിച്ച 124 റണ്‍സിന്റെ പിന്‍ബലത്തില്‍ ഖാര്‍ ജിംഖാന ഗുര്‍ഗോണ്‍ സെന്ററിനെ തകര്‍ത്തിരുന്നു. 14 ഫോറുകളും ഒരു സിക്‌സറും ഉണ്ടായിരുന്നു അര്‍ജുന്റെ ആ ഇന്നിംഗ്‌സില്‍. ദേശീയ വേദിയില്‍ കഴിഞ്ഞ ജനുവരി മുതല്‍ തന്നെ അര്‍ജുന്‍ താരമാണ്.

അടുത്ത കാലത്തായി ക്രിക്കറ്റ് ഇതിഹാസം സച്ചിനേക്കാള്‍ മാധ്യമങ്ങള്‍ക്ക് പ്രിയങ്കരനായി മാറിക്കൊണ്ടിരിക്കുകയാണ് ഈ കുഞ്ഞുതാരം.  കഴിവിന്റെ കാര്യത്തില്‍ പിതാവിന്റെ നിഴലില്‍ നിന്നും പുറത്തു കടന്നിരിക്കുന്ന അര്‍ജുന്‍ മികച്ച പ്രകടനത്തിന്റെ പിന്‍ബലത്തിലാണ് ഈ സ്വപ്‌നതുല്യ നേട്ടം കൈവരിച്ചിരിക്കുന്നത്.

സച്ചിന്റെ മകന്‍ എന്ന ലേബലില്‍ നിന്നും അര്‍ജുന്‍ ടെന്‍ഡുല്‍ക്കര്‍ എന്ന ലേബലില്‍ അറിയപ്പെടാനുള്ള പരിശ്രമത്തിലാണ് താരം. ഇനിവരാനിരിക്കുന്ന ക്രിക്കറ്റ് കാലഘട്ടം ഒരു പക്ഷേ അര്‍ജുന്‍ ടെന്‍ഡുല്‍ക്കറേപ്പോലുള്ള താരങ്ങളുടേതാവാമെന്നും വിലയിരുത്തലുകളുണ്ട്.

Advertisement