എഡിറ്റര്‍
എഡിറ്റര്‍
സച്ചിന്റെ പ്രസംഗം സ്കൂള്‍ കരിക്കുലത്തില്‍ ഉള്‍പ്പെടുത്തണം:മോഹന്‍ലാല്‍
എഡിറ്റര്‍
Saturday 23rd November 2013 1:30pm

mohanlal2

സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ എന്ന ക്രിക്കറ്റ് ഇതിഹാസത്തിന്റെ വിരമിക്കല്‍ പ്രസംഗം ഒരുപാട്  കണ്ണുകളെ ഇൗറനണിയിക്കുകയും ഹൃദയങ്ങളെ കീഴടക്കുകയും ചെയ്തിട്ടുണ്ട്. അത്തരത്തിലുള്ള അനേകം ക്രിക്കറ്റ് ആസ്വാദകരില്‍ ഒരാളാണ്  മലയാളത്തിന്റെ പ്രിയ്യ നടന്‍ മോഹന്‍ലാലും.

സച്ചിന്റെ പ്രസംഗം തന്നെ എത്രത്തോളം സ്വാധീനിച്ചുവെന്ന് ബ്ലോഗില്‍ കുറിക്കുകയും ചെയ്തു താരം. ‘വാങ്കഡെയിലെ ബോധദീപ്തമായ ഹംസഗാനം’എന്ന മൂന്ന് പേജുള്ള ബ്ലോഗ് താരത്തിന്റെ സച്ചിനോടുള്ള ആരാധന വ്യക്തമാക്കുന്നതാണ്.

സച്ചിന്റെ പ്രസംഗം സ്‌കൂള്‍ കരിക്കുലത്തില്‍ ഉള്‍പ്പെടുത്തണമെന്നും വിജയത്തിലേക്ക് കുറുക്കുവഴികളില്ലെന്ന അദ്ദേഹത്തിന്റെ അച്ഛന്റെ വാക്കുകള്‍ കുട്ടികള്‍ നിര്‍ബന്ധമായും പഠിച്ചിരിക്കേണ്ടതാണെന്നും ലാല്‍ തന്റെ ബ്ലോഗില്‍ പറയുന്നു.

”സച്ചിന്‍ തന്റെ കരിയര്‍ തുടങ്ങിയതിനേക്കാള്‍ മനോഹരമായാണ് അത് അവസാനിപ്പിച്ചതും. എല്ലാവരും അദ്ദേഹത്തിന്റെ സൗഭാഗ്യത്തെയും സമ്പത്തിനെയും പ്രശസ്തിയെക്കുറിച്ചും വാതോരാതെ പറയുന്നുണ്ട്.

പക്ഷേ വളരെ കുറച്ച് പേര്‍ മാത്രമേ അദ്ദേഹത്തിന്റെ ഹാര്‍ഡ് വര്‍ക്കിനെക്കുറിച്ചും ഈ പ്രശസ്തിക്ക് വേണ്ടി അദ്ദേഹം പേഴ്‌സണല്‍ ലൈഫ്, കുടുംബജീവിതം തുടങ്ങി എന്തൊക്കെ ത്യജിച്ചെന്നും സംസാരിക്കുന്നുള്ളു”

അത്തരം സാഹചര്യങ്ങളിലൂടെ കടന്നുപോയ ഒരാള്‍ക്ക് മാത്രമേ അത് മനസിലാക്കാന്‍ കഴിയു എന്നും പ്രിയ്യ നടന്‍ തന്റെ ബ്ലോഗില്‍ കുറിച്ചു.

Advertisement