എഡിറ്റര്‍
എഡിറ്റര്‍
വാങ്കഡെക്കൊപ്പം സച്ചിനും വിതുമ്പി: വിടവാങ്ങല്‍ പ്രസംഗത്തിന്റെ പൂര്‍ണ്ണരൂപം
എഡിറ്റര്‍
Saturday 16th November 2013 4:19pm

24 വര്‍ഷത്തെ വിസ്മയയാത്ര അവസാനിച്ചെന്ന് കരുതാനാവുന്നില്ല.ഏറെപ്പേരോട് നന്ദി പറയാനുണ്ട്. 1999ല്‍ വിട പറഞ്ഞ അച്ഛനാണ് ആദ്യം. ഞാന്‍ ഏറ്റവും പ്രാധാന്യം നല്‍കുന്ന ഇന്ന് ഏറ്റവും മിസ് ചെയ്യുന്ന വ്യക്തി


sachin-580

മൊഴിമാറ്റം / വീണ ചിറയ്ക്കല്‍

മുംബൈ വാങ്കഡെ സ്‌റ്റേഡിയത്തില്‍ പതിനായിരങ്ങളെ സാക്ഷി നിര്‍ത്തിയുള്ള ഇതിഹാസ നായകന്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറിന്റെ വിടപറയല്‍ പ്രസംഗം വികാരനിര്‍ഭരം. പതിനായിരങ്ങളുടെ കരഘോഷത്തില്‍ വികാരനിര്‍ഭരനായ സച്ചിന്‍ ഇത് സംസാരിക്കാന്‍ ബുദ്ധിമുട്ടുള്ള സമയമാണെന്നും എങ്കിലും താന്‍ സംസാരിക്കാം എന്നുമുള്ള ആമുഖത്തോടെയാണ് പ്രസംഗിച്ച് തുടങ്ങിയത്.

24 വര്‍ഷത്തെ നിണ്ട ക്രിക്കറ്റ് ജീവിതത്തിലെ വിജയഗാഥയ്ക്ക് അച്ഛന്റെ ഓര്‍മ്മകളിലൂടെയാണ് സച്ചിന്‍ നന്ദി പറഞ്ഞ് തുടങ്ങിയത്.

’24 വര്‍ഷത്തെ വിസ്മയയാത്ര അവസാനിച്ചെന്ന് കരുതാനാവുന്നില്ല.ഏറെപ്പേരോട് നന്ദി പറയാനുണ്ട്. 1999ല്‍ വിട പറഞ്ഞ അച്ഛനാണ് ആദ്യം. ഞാന്‍ ഏറ്റവും പ്രാധാന്യം നല്‍കുന്ന ഇന്ന് ഏറ്റവും മിസ് ചെയ്യുന്ന വ്യക്തി.

അദ്ദേഹം ഇല്ലായിരുന്നെങ്കില്‍ എനിക്കിങ്ങനെ നിങ്ങളുടെ മുമ്പില്‍ നില്‍ക്കാനാവില്ലായിരുന്നു. സ്വപ്‌നം സഫലമാക്കുവാനുള്ള വഴികള്‍ ദുര്‍ഘടമായിരിക്കും പക്ഷേ എളുപ്പ വഴികള്‍ തേടരുതെന്ന് അച്ഛന്‍ ഉപദേശിച്ചിരുന്നു.എല്ലാ പിന്തുണയും നല്‍കിയിരുന്നത് അച്ഛനാണ്’

‘എന്റെ അമ്മ, എങ്ങനെയാണ് എന്നെപ്പോലൊരു വികൃതിക്കുട്ടിയെ കൈകാര്യം ചെയ്തതെന്നറിയില്ല. ഞാന്‍ കളി തുടങ്ങിയ നാള്‍ മുതല്‍ എനിക്ക് വേണ്ടി പ്രാര്‍ത്ഥിച്ചുകൊണ്ടേ ഇരിക്കുകയാണ്. നാല് വര്‍ഷക്കാലം അമ്മാവന്റെ വീട്ടില്‍ നിന്നാണ് ഞാന്‍ പഠിച്ചത്. സ്വന്തം മകനെപ്പോലെയാണ് അവര്‍ എന്നെ നോക്കിയിരുന്നത്.

എന്റെ മൂത്ത സഹോദരന്‍ നിതിന്‍ അധികമൊന്നും സംസാരിക്കാനിഷ്ടപ്പെടാത്ത ആളാണ്. നിനക്കിഷ്ടമുള്ളത് ചെയ്‌തോളു നീ 100 ശതമാനം നല്കുമെന്ന് എനിക്കുറപ്പാണെന്ന് അദ്ദേഹം പറഞ്ഞു.

ആദ്യമായി എനിക്ക് ക്രിക്കറ്റ് ബാറ്റ് സമ്മാനിച്ചത് സഹോദരി സവിതയാണ്. എന്റെ സഹോദരന്‍ അജിത് അദ്ദേഹത്തിന്റെ ജീവിതം എനിക്ക് വേണ്ടി ത്യജിച്ച വ്യക്തിയാണ്. അച്ച്‌റേക്കര്‍ സാറിനടുത്തേക്ക് എന്നെ ആദ്യം നയിച്ചത് അദ്ദേഹമാണ്. sachin-family

കഴിഞ്ഞ രാത്രി പോലും വിരമിക്കലിനെക്കുറിച്ച് സംസാരിക്കാന്‍ അദ്ദേഹം എന്നെ വിളിച്ചിരുന്നു. കളിക്കാതിരിക്കുമ്പോള്‍ പോലും ഞങ്ങള്‍ കളിയുടെ ടെക്‌നിക്കിനെക്കുറിച്ച് സംസാരിക്കുമായിരുന്നു. അതൊന്നും സംഭവിച്ചില്ലായിരുന്നെങ്കില്‍ ഞാനൊരു അപ്രധാനിയായ കളിക്കാരന്‍ തന്നെയായിരുന്നേനെ’

‘1990 ല്‍ അഞ്ജലിയെ കണ്ടുമുട്ടിയതാണ് എന്റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ കാര്യം. ഒരു ഡോക്ടര്‍ എന്ന നിലക്ക് അവര്‍ക്ക് മുന്നില്‍ നല്ലൊരു കരിയര്‍ ഉണ്ടായിരിക്കുമെന്ന് എനിക്കറിയാമായിരുന്നു.

ഞാന്‍ തുടര്‍ന്നു കളിക്കണമെന്നും കുട്ടികളെ താന്‍ പരിചരിച്ചോളാമെന്നും അന്ന് അഞ്ജലി പറഞ്ഞു. ഞാന്‍ പറഞ്ഞ എല്ലാ അസംബന്ധങ്ങളിലും എനിക്കോപ്പം തുണയായി നിന്നതിന് ഒരുപാട് നന്ദി അഞ്ജലി.…

എന്റെ ജീവിതത്തിലെ രണ്ട് അമൂല്യ രത്‌നങ്ങളാണ് സാറയും അര്‍ജുനും. അവരുടെ ചില പിറന്നാളുകളും വാര്‍ഷിക ദിനങ്ങളും ഹോളിഡേകളുമെല്ലാം ഞാന്‍ മിസ് ചെയ്തിട്ടുണ്ട്.

നിങ്ങള്‍ക്കൊപ്പം കഴിഞ്ഞ 16 വര്‍ഷവും വേണ്ടത്ര സമയം ചിലവഴിക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് എനിക്കറിയാം. പക്ഷേ അടുത്ത 16 വര്‍ഷം നിങ്ങള്‍ക്ക് വേണ്ടിയായിരിക്കും എന്ന് ഞാന്‍ വാഗ്ദാനം നല്‍കുന്നു.’

Advertisement