ലണ്ടന്‍: ഏകദിന ക്രിക്കറ്റിലെ ചരിത്രം തിരുത്തിക്കുറിച്ച് സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ നേടിയ ഇരട്ടസെഞ്ച്വറി ടൈംസ് മാസികയുടെ പട്ടികയില്‍ ഇടം നേടി. ലോകത്തിലെ ഏറ്റവും മികച്ച പത്ത് മികച്ച കായികനേട്ടങ്ങളുടെ പട്ടികയിലാണ് ഇരട്ടസെഞ്ച്വറി ഇടം നേടിയിരിക്കുന്നത്.

ആര്‍ക്കും എത്തിപ്പിടിക്കാനാകാത്ത ചില നേട്ടങ്ങള്‍ കായികചരിത്രത്തിലുണ്ട്. ക്രിക്കറ്റില്‍ സച്ചിന്റെ ഇരട്ട സെഞ്ച്വറി അക്കൂട്ടത്തില്‍പ്പെടും- ടൈംസ് പറയുന്നു.

ഗ്വാളിയോറില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ ആയിരുന്നു സച്ചിന്‍ ഇരട്ടസെഞ്ച്വറി നേടിയത്.