ചിറ്റഗോങ്: ബംഗ്ലദേശിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ ആദ്യ ഇന്നിങ്‌സില്‍ 243 റണ്‍സെടുത്ത് ഇന്ത്യ പുറത്തായി. ഇന്ത്യക്കു വേണ്ടി സച്ചിന്‍ തെണ്ടുല്‍ക്കര്‍ സെഞ്ചുറി (105) നേടി പുറത്താവാതെ നിന്നു. ടെസ്റ്റ് ക്രിക്കറ്റിലെ സച്ചിന്റെ നാല്‍പ്പത്തിനാലാം സെഞ്ചുറിയാണിത്. ടെസ്റ്റ് ക്രിക്കറ്റില്‍ 13,000 റണ്‍സെന്ന നേട്ടവും സച്ചിന്‍ നേടി. പതിനൊന്ന് ബൗണ്ടറികളും രണ്ട് സിക്‌സറുകളും ഉള്‍പ്പെടുന്നതാണ് സച്ചിന്റെ ഇന്നിങ്‌സ്.

എട്ടിന് 213 എന്ന നിലയിലാണ് രണ്ടാം ദിനമായ ഇന്ന് ഇന്ത്യ ബാറ്റിങ് പുനരാരംഭിച്ചത്. സച്ചിനൊപ്പം ക്രീസിലുണ്ടായിരുന്ന ഇശാന്ത് ശര്‍മ (ഒന്ന്) സ്‌കോര്‍ 230 ല്‍ എത്തിയപ്പോള്‍ മടങ്ങി. തെട്ടുപിന്നാലെ ശ്രീശാന്തും (ഒന്ന്) വീണു. ബംഗ്ലദേശിനുവേണ്ടി ഷഹദത്ത് ഹുസൈനും ഷക്കിബ് അല്‍ ഹസനും അഞ്ചുവിക്കറ്റുകള്‍ വീതം വീഴ്ത്തി.