ഗ്വാളിയോര്‍ : ഏകദിനത്തില്‍ ഏറ്റവും വലിയ വ്യക്തിഗത സ്‌കോര്‍ നേടി സച്ചിന് ലോക റെക്കര്‍ഡ്. മത്സരത്തില്‍ 200 റണ്‍സ് മരികടന്ന് സച്ചിന്‍ ക്രീസില്‍ നില്‍ക്കുകയാണ്. ഏകദിനത്തില്‍ ആദ്യ ഡബിള്‍ സെഞ്ച്വറിയെന്ന ചരിത്ര നേട്ടമാണ് സച്ചിന്‍ കൈപ്പിടിയിലായിരിക്കുന്നത്. അന്‍വറും കവന്‍ട്രിയും നേടിയ 194 റണ്‍സെന്ന നേട്ടമാണ് സച്ചിന്‍ മറികടന്നിരിക്കുന്നത്. തുടര്‍ച്ചയായി 225 മിനിറ്റ് ക്രീസില്‍ നിന്നാണ് സച്ചിന്‍ നേട്ടം കരസ്ഥമാക്കിയത്.

മത്സരത്തില്‍ ഇന്ത്യ 50 ഓവറില്‍ മൂന്ന് വിക്കറ്റിന് 401 റണ്‍സ് എടുത്തു.

Subscribe Us: