എഡിറ്റര്‍
എഡിറ്റര്‍
സച്ചിന് നിവിന്റെ 1983 കാണാന്‍ ആഗ്രഹം പക്ഷേ ഒറ്റയ്ക്കിരുന്നു കണ്ടാല്‍ പോര
എഡിറ്റര്‍
Friday 3rd February 2017 6:01pm

1983


കുറച്ച് നാളുകള്‍ക്ക് മുമ്പ് നിവിനുമായി സംസാരിക്കവേയാണ് സിനിമയെക്കുറിച്ച് അറിയുന്നത്. അന്ന് സിനിമയെക്കുറിച്ച് കുറേ കാര്യങ്ങള്‍ നിവിന്‍ പറഞ്ഞിരുന്നു. ആ ചിത്രം കാണാന്‍ ആഗ്രഹമുണ്ട്.


മുംബൈ: നിവിന്‍ പോളി നായകനായ ക്രിക്കറ്റ് താരത്തിന്റെ കഥ പറഞ്ഞ 1983 കാണാന്‍ തനിക്ക് ആഗ്രഹമുണ്ടെന്ന് ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍. സ്വകാര്യ എഫ്.എം ചാനലിനു നല്‍കിയ അഭിമുഖത്തിലാണ് സച്ചിന്‍ തന്റെ ആഗ്രഹം തുറന്നു പറഞ്ഞത്.

കുറച്ച് നാളുകള്‍ക്ക് മുമ്പ് നിവിനുമായി സംസാരിക്കവേയാണ് സിനിമയെക്കുറിച്ച് അറിയുന്നത്. അന്ന് സിനിമയെക്കുറിച്ച് കുറേ കാര്യങ്ങള്‍ നിവിന്‍ പറഞ്ഞിരുന്നു. ആ ചിത്രം കാണാന്‍ ആഗ്രഹമുണ്ട്. സച്ചിന്‍ പറഞ്ഞു. സിനിമ നിവിനോടൊപ്പം കാണാനാണ് ആഗ്രഹമെന്നും  മാസ്റ്റര്‍ ബ്ലാസ്റ്റര്‍ കൂട്ടിച്ചേര്‍ത്തു.


Also read അവനോട് കളിക്കാന്‍ നില്‍ക്കണ്ട, പണി പാളും ; ഇന്ത്യയിലേക്ക് വണ്ടി കയറാന്‍ നില്‍ക്കുന്ന ഓസീസ് ടീമിന് ഹസിയുടെ ഉപദേശം


ഐ.എസ്.എല്ലില്‍ സച്ചിന്റെ ടീമായ കേരളാ ബ്ലാസ്റ്റേഴ്‌സിന്റെ യൂത്ത് അംബാസിഡറാണ് നിവിന്‍ പോളി. ടീമിന് നിവിന്‍ മികച്ച പിന്തുണയാണ് നിവിന്‍ നല്‍കുന്നതെന്നും സച്ചിന്‍ അഭിമുഖത്തില്‍ പറഞ്ഞു.

മകനെ ക്രിക്കറ്റ് താരമാക്കാന്‍ പ്രയത്‌നിക്കുന്ന അച്ഛന്റെ കഥ പറഞ്ഞ ചിത്രമാണ് 1983. സെലിബ്രിറ്റി ക്രിക്കറ്റ് ലീഗില്‍ കേരള സ്‌ട്രൈക്കേഴ്‌സിന്റെ ഓപ്പണിംഗ് ബാറ്റ്‌സമാനയ നിവിന്‍ മികച്ച ക്രിക്കറ്റ് താരം കൂടിയാണ്.  ആദ്യമായി ഇഷ്ടതാരത്തെ കണ്ടപ്പോള്‍ താന്‍ പരിഭ്രമിച്ചിരുന്നെുന്നും സച്ചിന്‍ സിനിമ കാണുവാനുള്ള ആഗ്രഹം പ്രകടിപ്പിച്ചിരുന്നതായും നിവിന്‍ പോളി നേരത്തെ പറഞ്ഞിട്ടുണ്ട്.


Dont miss രണ്ടാഴ്ച കൊണ്ട് ട്രംപിനെ മടുത്തെന്ന് അമേരിക്കന്‍ ജനത: ഒബാമ തിരിച്ചു വരണമെന്ന് സര്‍വ്വേ ഫലങ്ങള്‍


ഐ.എസ്.എല്ലുമായി ബന്ധപ്പെട്ട് സച്ചിനെ കണ്ടപ്പോള്‍ സിനിമാക്കാര്യം ചര്‍ച്ച ചെയ്തിരുന്നതായും സിനിമയുടെ സിഡി അദ്ദേഹത്തിന്റെ മാനേജരെ ഏല്‍പ്പിക്കാന്‍ ശ്രമിച്ചപ്പോള്‍ നേരില്‍ തന്നാല്‍ മതിയെന്നാണ് സച്ചിന്‍ ആവശ്യപ്പെട്ടതെന്നുമായിരുന്നു നിവിന്‍ പറഞ്ഞത്.

Advertisement