ന്യൂദല്‍ഹി: ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ണ്ടുല്‍ക്കറിനെ യു എന്‍ പരിസ്ഥിതി പദ്ധതിയുടെ അംബാസിറായി നാമനിര്‍ദേശം ചെയ്തു. ടെണ്ടുക്കല്‍ക്കറിന്റെ സ്വഭാവവും പക്വതയും ബുദ്ധിവൈഭവവും പരിസ്ഥിതി സംരക്ഷണ നീക്കങ്ങള്‍ക്ക് ശക്തി പകരുമെന്നാണ് കരുതുന്നതെന്ന് യു ന്‍ പദ്ധതിയുടെ അക്‌സിക്യുട്ടീവ് ഡയരക്ടര്‍ ആചിം സ്റ്റീനര്‍ പറഞ്ഞു.

‘ഞാന്‍ ഭൂമിയില്‍ സഞ്ചരിച്ച് ക്രിക്കറ്റ് കളിക്കുകയും ആസ്വദിക്കുകയും ചെയ്തു. ഇപ്പോള്‍ ഭൂമിക്ക് വേണ്ടി എനിക്ക് എന്തെങ്കിലും ചെയ്യാന്‍ അവസരം കൈവന്നിരിക്കയാണ്’-സച്ചിന്‍ പറഞ്ഞു.

2010 യു എന്‍ ജൈവവൈവിധ്യ വര്‍ഷമായാണ് ആചരിക്കുന്നത്. യു എന്‍ പദ്ധതിയുമായി ഇതിന് മുമ്പും സച്ചിന്‍ സഹകരിച്ചിട്ടുണ്ട്. കുട്ടികള്‍ക്ക് വേണ്ടിയുള്ള ഫണ്ട് രൂപീകരണത്തിന് വേണ്ടി സച്ചിന്‍ യു എനുമായി സഹകരിച്ചിരുന്നു.