ബ്രിസ്‌ബേന്‍: ഓസ്‌ട്രേലിയയ്‌ക്കെതിരെയുള്ള മത്സരത്തിനിടെ പരിക്കേറ്റ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ ഇന്ന് എം.ആര്‍.ഐ സ്‌കാനിങ്ങിന് വിധേയനാകും. മത്സരത്തിനിടെ ബ്രെറ്റ് ലീയുടെ ബൗണ്‍സര്‍കൊണ്ടാണ് സച്ചിന് പരിക്ക് പറ്റിയത്.

ബ്രെറ്റ്‌ലീയുടെ രണ്ടാമത്തെ ഓവറിലെ അവസാനപന്ത് സച്ചിന്റെ ഹെല്‍മറ്റില്‍ കൊള്ളുകയായിരുന്നു. ഹെല്‍മെറ്റില്‍ കൊണ്ടു പൊന്തിയ പന്ത് സേവിയര്‍ ഡെറോത്തി കയ്യിലൊതുക്കി അപ്പീല്‍ ചെയ്‌തെങ്കിലും അമ്പയര്‍ നോട്ടൗണ്ട് വിധിക്കുകയായിരുന്നു.

Subscribe Us:

അധികം വൈകാതെ തന്നെ സ്ലിപ്പിനു മുകളിലൂടെ അപ്പര്‍ കട്ട് ചെയ്യവേ സച്ചിന്‍ പുറത്തായി. പവലിയനില്‍ എത്തിയ സച്ചിന് പ്രാഥമിക ചികിത്സ നല്‍കി കുഴപ്പമൊന്നും ഇല്ലെന്ന് ഡോക്ടര്‍ പറഞ്ഞിരുന്നു. എന്നിരുന്നാലും മുന്‍കരുതലിനായാണ് സച്ചിന്‍ എം.ആര്‍.ഐ സ്‌കാനിങ്ങിന് വിധേയനാകുന്നത്.

Malayalam News

Kerala News In English