എഡിറ്റര്‍
എഡിറ്റര്‍
സച്ചിന്റെ വിരമിക്കല്‍: പ്രതിസന്ധിയിലായി കരാര്‍ കമ്പനികള്‍
എഡിറ്റര്‍
Sunday 9th September 2012 11:01am

ന്യൂദല്‍ഹി: ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറിന്റെ വിരമിക്കലിനെ കുറിച്ച് ഇനി ഒച്ചപ്പാടുണ്ടാക്കേണ്ട. സച്ചിന്‍ ഇനി എന്ന് വിരമിക്കുമെന്ന് തീരുമാനിക്കുന്നത് 17 കമ്പനികളാണ്‌.

സച്ചിന്‍ പെട്ടെന്ന് വിട വാങ്ങുന്നത് തങ്ങളുടെ ബ്രാന്‍ഡിനെ ദോഷകരമായി ബാധിക്കുമെന്നാണ് തോഷിബ പറയുന്നത്. സച്ചിന്‍ വിരമിച്ചാല്‍ കരാര്‍ പുതുക്കുന്ന കാര്യം ഇനി ആലോചിക്കേണ്ടി വരുമെന്നാണ് തോഷിബയുടെ പക്ഷം.

Ads By Google

2007 ല്‍ സച്ചിനുമായി കരാര്‍ ഒപ്പിട്ട കാനണ്‍ ഡിസംബറിന് ശേഷം പുതിയ കരാറിനില്ലെന്ന് അറിയിച്ചിട്ടുണ്ട്. ലൈഫ്‌സ്റ്റൈല്‍ എന്ന രീതിയിലേക്ക് തങ്ങളുടെ ബ്രാന്‍ഡ് മാറ്റുകയാണെന്നും ബോളിവുഡ് നടി അനുഷ്‌ക ശര്‍മയായിരിക്കും പുതിയ ബ്രാന്‍ഡ് അംബാസഡര്‍ എന്നും കമ്പനി പറയുന്നു.

സച്ചിന്‍ വിരമിക്കുകയാണെങ്കില്‍ പല ബ്രാന്‍ഡുകളും അദ്ദേഹത്തോടൊപ്പമുണ്ടാകില്ലെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ മൂന്നോ നാലോ ബ്രാന്‍ഡുകള്‍ വന്‍ പ്രീമിയവുമായി അദ്ദേഹത്തിന്റെ കൂടെ തന്നെ ഉണ്ടാകും.

അഡിഡാസ്, അവിവ ലൈഫ് ഇന്‍ഷൂറന്‍സ്‌, കൊക്കകോള, കാസ്‌ട്രോള്‍, ഉജാല, അമിത് എന്റര്‍പ്രൈസസ്, ഐ.ടി.സി ,സണ്‍ഫീസ്റ്റ് ബിസ്‌കറ്റ് തുടങ്ങിയ ബ്രാന്‍ഡുകളാണ് അവ.

ന്യൂസിലന്റിനെതിരെ മൂന്ന് ഇന്നിങ്‌സുകളിലായി 63 റണ്‍ മാത്രം നേടി ആരാധകരെ നിരാശപ്പെടുത്തിയതോടെയാണ് സച്ചിന്റെ വിടവാങ്ങലിനെച്ചൊല്ലി അഭ്യൂഹങ്ങള്‍ ശക്തമായത്.

Advertisement