എഡിറ്റര്‍
എഡിറ്റര്‍
ഫേസ്ബുക്ക് റെക്കോഡുമായി സച്ചിന്റെ ഫോട്ടോ
എഡിറ്റര്‍
Tuesday 18th September 2012 2:13pm

ന്യൂദല്‍ഹി: ഫേസ്ബുക്കില്‍ ഒരു ഫോട്ടോ അപ്‌ലോഡ് ചെയ്താല്‍ ചുരുങ്ങിയ സമയം കൊണ്ട് എത്രപേര്‍ അതിനെ ഇഷ്ടപ്പെടും. കൂടിയാല്‍ പത്തോ നൂറോ പേര്‍. എന്നാല്‍ ഇന്ത്യന്‍ ക്രിക്കറ്റിലെ ദൈവം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ തന്റെ ഒരു ഫോട്ടോ ഫേസ്ബുക്കില്‍ അപ്‌ലോഡ് ചെയ്ത് ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ 39,262 പേരാണ് ലൈക്ക് അടിച്ചത്.

Ads By Google

ഇന്നലെയായിരുന്നു സച്ചിന്‍ തന്റെ ഫേസ്ബുക്കില്‍ ചിത്രം പ്രദര്‍ശിപ്പിച്ചത്. ഹൈദരാബാദിലെ ഫലക്‌നുമ കൊട്ടാരത്തിന് മുന്നില്‍ നില്‍ക്കുന്ന സച്ചിന്റെ ചിത്രമാണ് ഫേസ്ബുക്കില്‍ ശ്രദ്ധനേടുന്നത്.

ആറ് മണിക്കൂര്‍ കൊണ്ട് ചിത്രം 39,262 പേര്‍ക്ക് ഇഷ്ടപ്പെട്ടു. 2,378 കമന്റുകള്‍ ചിത്രത്തിന് ലഭിച്ചപ്പോള്‍ 1,942 പേര്‍ ചിത്രം ഷെയര്‍ ചെയ്തു.

ഈ മാസം 10-നാണ് സച്ചിന്‍ ഫേസ്ബുക്കില്‍ അക്കൗണ്ട് തുറന്നത്. അക്കൗണ്ട് ആരംഭിച്ച് മണിക്കൂറുകള്‍ക്കുളളില്‍ സച്ചിന് 4,10,000 ലൈക്കുകളും ലഭിച്ചിരുന്നു. 2010-ല്‍ തന്നെ സച്ചിന്‍ ട്വിറ്റര്‍ അക്കൗണ്ട് ആരംഭിച്ചിരുന്നു. ട്വിറ്ററില്‍ 26,80,790 പേര്‍ സച്ചിനെ പിന്തുടരുന്നുണ്ട്.

തന്റെ ഫേസ്ബുക്ക് കുടുംബത്തിലേക്ക് എല്ലാവരേയും സ്വാഗതം ചെയ്യുന്നെന്നും ഇന്ത്യയ്ക്കായി ലോകകപ്പ് സ്വന്തമാക്കുക എന്ന ഒറ്റ ലക്ഷ്യമാണ് ഇനി തന്റെ മുന്നിലുള്ളതെന്നുമായിരുന്നു സച്ചിന്റെ ഫേസ്ബുക്കിലെ ആദ്യത്തെ പോസ്റ്റ്.  ഇന്ത്യയ്ക്കായി നന്നായി കളിക്കാന്‍ എല്ലാവരും പ്രാര്‍ത്ഥിക്കണമെന്നും എന്റെ അനുഭവങ്ങള്‍ ഇതിലൂടെ നിങ്ങളുമായി പങ്കുവെയ്ക്കാന്‍ ആഗ്രഹിക്കുന്നെന്നും സച്ചിന്‍ കുറിച്ചിരുന്നു.

Advertisement