Administrator
Administrator
യുവരാജിന് പെട്ടെന്ന് കളിക്കളത്തിലേക്ക് തിരിച്ചുവരാനാകട്ടെ: സച്ചിന്‍
Administrator
Friday 30th March 2012 12:46pm

Sachin visits Yuvraj Sings in Londonലണ്ടന്‍: അര്‍ബുദ രോഗബാധയെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്ന യുവരാജിനെ സച്ചിന്‍ സന്ദര്‍ശിച്ചു. കീമോ തെറാപ്പിയെ തുടര്‍ന്ന് സുഹൃത്തിന്റെ വീട്ടില്‍ വിശ്രമത്തിലാണ് യുവരാജിപ്പോള്‍. സുഹൃത്തിന്റെ വീട്ടിലെത്തിയ സച്ചിന്‍ യുവരാജുമായി ഒരു മണിക്കൂറോളം സമയം ചിലവഴിച്ചു.

കാല്‍വിരലിലെ പരിക്കിനെ തുടര്‍ന്ന് വിശദമായ പരിശോധനയ്ക്കായി ലണ്ടനിലെത്തിയതായിരുന്നു സച്ചിന്‍.  അസുഖം ഭേദമായി വളരെ പെട്ടെന്ന് തന്നെ കളിക്കളത്തിലേക്ക് തിരിച്ചുവരാന്‍ യുവരാജിനാകട്ടേയെന്ന് സച്ചിന്‍ ആശംസിച്ചു. യുവരാജ് ഏപ്രില്‍ ആദ്യവാരം നാട്ടില്‍ മടങ്ങിയെത്തുമെന്നാണ് പ്രതീക്ഷ.

Advertisement