എഡിറ്റര്‍
എഡിറ്റര്‍
പരിശീലകനായി സച്ചിന്‍ ടെണ്ടുല്‍ക്കര്‍
എഡിറ്റര്‍
Monday 20th January 2014 4:54pm

sachin

ന്യൂദല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം ##സച്ചിന്‍ ടെണ്ടുല്‍ക്കര്‍ പരിശീലകനാകുന്നു. പ്രമുഖ കായിക വസ്ത്ര നിര്‍മ്മാതാക്കളായ അഡിഡാസുമായി ചേര്‍ന്നാണ് സച്ചിന്‍ പരിശീലകന്റെ വേഷമണിയുന്നത്.

വളര്‍ന്നു വരുന്ന താരങ്ങള്‍ക്ക് പരിശീലനം നല്‍കാനുള്ള അഡിഡാസിന്റെ പ്രവര്‍ത്തനങ്ങളില്‍ നേരത്തെ ##വിരാട് കോഹ്‌ലി, ##രോഹിത് ശര്‍മ, ##സുരേഷ് റെയ്‌ന എന്നിവര്‍ കരാറൊപ്പിട്ടിരുന്നു.

പുതുതായി അഡിഡാസിന്റെ ടീമിലെത്തിയ 11 കളിക്കാരെ  സച്ചിന്‍ ടെണ്ടുല്‍ക്കര്‍ സ്വാഗതം ചെയ്തു.

ക്രിക്കറ്റിന്റെ ഭാവിക്കും  വളര്‍ന്നു വരുന്ന താരങ്ങള്‍ക്ക് സഹായമേകാനും അഡിഡാസിന്റെ നീക്കം ഉപകരിക്കുമെന്ന് സച്ചിന്‍ പറഞ്ഞു.

കാശ്മീരില്‍ നിന്നുള്ള ഇന്ത്യന്‍ സീനിയര്‍ ടീം ക്യാപ്റ്റന്‍ ഇരുപത്തഞ്ചുകാരന്‍ റസൂല്‍, 2012ലെ അണ്ടര്‍ 19 ലോകക്കപ്പ ക്യാപ്റ്റനും ഐ.പി.എല്‍ ഡെയര്‍ ഡെവിള്‍സ് കളിക്കാരനുമായിരുന്ന ഇരുപത്തൊന്ന് കാരന്‍ ഉന്‍മുക്ത് എന്നിവരടക്കമുള്ളവര്‍ക്ക് സച്ചിന്‍ പരിശീലനം നല്‍കും.

Advertisement