മുബൈ: മകന്‍ അര്‍ജ്ജുനു വേണ്ടി പനവേലിയില്‍ ഒരു ബെഡ്‌റൂം ഫ്‌ളാറ്റ് വാങ്ങാന്‍ മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ ലോണ്‍ എടുത്തതായി റിപ്പോര്‍ട്ട്. മുംബൈയില്‍ നിന്നു 45 കിലോമീറ്റര്‍ അകലെയാണു ഫ്‌ളാറ്റ്. താലിയ ഇന്‍വെസ്റ്റ്‌മെന്റ് പ്രൈവറ്റ് ലിമിറ്റഡ് നിര്‍മിക്കുന്ന ഫഌറ്റിനു 24.88 ലക്ഷം രൂപയാണു വില കണക്കാക്കപെടുന്നത്.

മകന്‍ അര്‍ജുനു വേണ്ടിയാണു സച്ചിന്‍ ഫ്‌ളാറ്റ് വാങ്ങുന്നതെന്നാണു സൂചന. ക്രിക്കറ്ററാകാന്‍ ആഗ്രഹിക്കുന്ന അര്‍ജുന്റെ പരിശീലന സൗകര്യത്തിനു വേണ്ടിയാണിത്. കര്‍ണല സ്‌പോര്‍ട്‌സ് അക്കാഡമിയിലാണ് അര്‍ജുന്‍ പരിശീലനം നടത്തുന്നത്. ഫ്‌ളാറ്റില്‍ നിന്ന് വളരെ അടുത്താണ് അക്കാഡമി.

അടുത്തിടെയാണ് 39 കോടി രൂപയ്ക്കു ബാന്ദ്രയിലെ പെരി ക്രോസ് റോഡില്‍ സച്ചിന്‍ ബംഗ്ലാവ് വാങ്ങിയത്.