എഡിറ്റര്‍
എഡിറ്റര്‍
അന്നു രാവിലെ പരിശീലനത്തിനിടയില്‍ സംഭവിച്ചത് ഇതായിരുന്നു; വിരമിക്കലിലേക്ക് നയിച്ച സാഹചര്യം വ്യക്തമാക്കി സച്ചിന്‍
എഡിറ്റര്‍
Friday 3rd March 2017 12:44pm

 

 

മുംബൈ: ക്രിക്കറ്റില്‍ നിന്നു വിരമിക്കാന്‍ ഉണ്ടായ സാഹചര്യം വിശദീകരിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ണ്ടുല്‍ക്കര്‍. ‘മൈ സെക്കന്‍ഡ് ഇന്നിംങ്‌സ്’ എന്ന പേരില്‍ ‘ലിങ്ക്ഡിനി’ല്‍ പ്രസിദ്ധീകരിച്ച കുറിപ്പിലൂടെയാണ് സച്ചിന്‍ തന്റെ കരിയറിന്റെ അവസാന നാളുകളെക്കുറിച്ച് വിശദീകരിച്ചത്.


Also read സുപ്രീം കോടതി വിധി മാനിക്കാതെ കേന്ദ്ര സര്‍ക്കാര്‍; ട്രെയിന്‍ ടിക്കറ്റിനും ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കുന്നു 


ക്രിക്കറ്റില്‍ നിന്നു വിരമിച്ച നാളുകളേക്കുറിച്ചും വിരമിക്കലിനു ശേഷമുള്ള തന്റെ ജീവിതത്തെക്കുറിച്ചുമാണ് സച്ചിന്‍ ലിങ്ക്ഡിനിലെ പോസ്റ്റില്‍ വിവരിക്കുന്നത്. വിരമിക്കലിനേക്കുറിച്ചുള്ള ചിന്തകള്‍ തന്റെ മനസ്സിലേക്കെത്തുന്നത് 2013ലെ ചാമ്പ്യന്‍സ് ട്രോഫിക്കിടെയാണെന്നാണ് സച്ചിന്‍ പറഞ്ഞത്.

‘ ദല്‍ഹിയില്‍ 2013 ഒക്ടോബറില്‍ നടന്ന ചാമ്പ്യന്‍സ് ട്രോഫി മത്സരങ്ങള്‍ക്കിടെയാണ് കളി ജീവിതം അവസാനിപ്പിക്കുന്നതിനെക്കുറിച്ചുള്ള ചിന്തകള്‍ തന്റെ മനസ്സിലേക്കെത്തുന്നത്. ദിവസവും രാവിലെ നടത്താറുള്ളത് പോലെ വ്യായമം ചെയ്യുകയായിരുന്നു ഞാന്‍. 24വര്‍ഷം നീണ്ട ക്രിക്കറ്റ് ജീവിതത്തിലെ തികച്ചും സാധാരണമായ ഒരു ദിനം തന്നെയായിരുന്നു ഇത്. പക്ഷേ അന്നെനിക്ക് എന്തോ മാറ്റങ്ങള്‍ അനുഭവപ്പെട്ടു. എന്തൊക്കെയോ മാറുന്നത് പോലെ’ സച്ചിന്‍ പറഞ്ഞു.

‘ജിംമിലെ വ്യായമങ്ങള്‍ തന്റെ ജീവിതത്തില്‍ വളരെ പ്രധാന്യമുള്ളതായിരുന്നു. പക്ഷേ ചിലമാറ്റങ്ങള്‍ വേണ്ടത് പോലെ എനിക്ക് തോന്നി. വ്യായമം ചെയ്യാന്‍ മനസ്സനുവദിക്കാത്തത് പോലെ. എന്ത് കൊണ്ടാണിതെന്നു ഞാന്‍ ചിന്തിച്ചു. കളിയവസാനിപ്പിക്കാനുള്ള സൂചന തന്നെയാണോ ഇതെന്ന ചിന്ത എന്റെ മനസ്സില്‍ ഉയര്‍ന്നു. അധികം വൈകാതെ തന്നെ എന്റെ ദിനചര്യയില്‍ മാറ്റം വരികയായിരുന്നു.’ രാജ്യസഭാംഗം കൂടിയായ സച്ചിന്‍ പറഞ്ഞു.

2013ല്‍ ചാമ്പ്യന്‍സ് ലീഗ് ടി-20 കിരീടം നേടിയ മുംബൈ ഇന്ത്യന്‍സ് ടീമംഗമായിരുന്നു സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ മൂന്ന് മത്സരങ്ങളായിരുന്ന ഒക്ടോബറില്‍ നടന്ന ടൂര്‍ണ്ണമെന്റില്‍ താരം കളിച്ചിരുന്നത്. ഇതിനുശേഷം ഇന്ത്യന്‍ ടീമിനായി രണ്ടു മത്സരങ്ങള്‍ കൂടി കളിച്ച സച്ചിന്‍ ക്രിക്കറ്റില്‍ നിന്നും വിരമിക്കുകയായിരുന്നു. വെസ്റ്റ് ഇന്‍ഡീസിനെതിരെയായിരുന്നു സച്ചിന്‍ അവസാനമായി ഇന്ത്യന്‍ ജഴ്‌സിയില്‍ കളിച്ചിരുന്നത്.

വിരമിക്കലിനെക്കുറിച്ചുള്ള അന്തിമ തീരുമാനത്തിലേക്കെത്തിയതിനെക്കുറിച്ച് സംസാരിച്ച സച്ചിന്‍ തീരുമാനം എടുത്തതിലുള്ള സുനില്‍ ഗവാസകറുടെ സ്വാധീനവും വ്യക്തമാക്കുന്നുണ്ട്. ‘എന്റെ ഹീറോകളില്‍ പ്രധാനിയും മുന്‍ ക്രിക്കറ്റ് താരവുമായ ഗവാസ്‌കര്‍ ഒരിക്കല്‍ അദ്ദേഹത്തിന്റെ വിരമിക്കല്‍ തീരുമാനത്തെക്കുറിച്ച് എന്നോട് സംസാരിക്കുകയുണ്ടായി. അദ്ദേഹത്തിന്റെ വാക്കുകളും എന്റെ തീരുമാനത്തില്‍ നിര്‍ണ്ണായകമായി.’

ഇതിനു പുറമേ ബില്ലീ ജീന്‍ കിംങ് വിംബിള്‍ഡണ്ണില്‍ വച്ച് പറഞ്ഞ വാക്കുകളും എന്റെ മനസ്സില്‍ തന്നെയുണ്ടായിരുന്നു. ‘നിങ്ങള്‍ക്ക് കളി നിര്‍ത്താനാകുമ്പോള്‍ അത് സ്വയം മനസ്സിലാകും. നിങ്ങളുടെ ഉള്ളില്‍ നിന്ന് തന്നെ ആ ചിന്ത വരും. അതല്ലാതെ ലോകമല്ല നിങ്ങള്‍ കളിയവസാനിപ്പിക്കുന്നതിനെക്കുറിച്ച് തീരുമാനിക്കേണ്ടത്’ എന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍. സച്ചിന്‍ വ്യക്തമാക്കി.


Dont miss ചോര്‍ന്നത് മാധ്യമങ്ങള്‍ക്ക് വിതരണം ചെയ്യാന്‍ തയ്യാറാക്കിയ കുറിപ്പ്: പ്രധാന രേഖകളൊന്നും ചോര്‍ന്നിട്ടില്ലെന്ന് ധനമന്ത്രി


ഫീല്‍ഡിങ്ങിനിറങ്ങുമ്പോള്‍ ഗ്യാലറിയില്‍ ഉയരുന്ന ‘സച്ചിന്‍.. സച്ചിന്‍’ ആരവങ്ങള്‍ എല്ലായിപ്പോഴും എനിക്ക് ഈര്‍ജ്ജമോകാറുണ്ട്. പറഞ്ഞറിയിക്കാന്‍ പറ്റാത്ത അനുഭൂതിയാണത് നല്‍കാറുണ്ടായിരുന്നത്. എനി അത് കേള്‍ക്കില്ല എന്ന ചിന്ത എനിക്കുണ്ടായിരുന്നു. അതുമായി പൊരുത്തപ്പെടാന്‍ ആകുമോ എന്ന കാര്യം സംശയം ആയിരുന്നു. ആ ചിന്തകളും സുഹൃത്തുക്കളും കുടുംബാഗങ്ങളുമായുള്ള ചര്‍ച്ചകളും അവസാനം 24 വര്‍ഷത്തെ കരിയര്‍ അവസാനിപ്പിക്കുന്നതിലേക്ക് എത്തിക്കുകയായിരുന്നു.’ സച്ചിന്‍ പറഞ്ഞു.

Advertisement