എഡിറ്റര്‍
എഡിറ്റര്‍
ധോണിയെ ക്യാപ്റ്റനായി നിര്‍ദേശിച്ചത് സച്ചിന്‍: പവാര്‍
എഡിറ്റര്‍
Sunday 10th November 2013 3:17pm

sachin-dhoni

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റനായി ##മഹേന്ദ്ര സിങ് ധോണിയെ നിര്‍ദേശിച്ചത് ##സച്ചിന്‍ ടെണ്ടുല്‍ക്കറാണെന്ന് മുംബൈ ക്രിക്കറ്റ് അസോസിയേഷന്‍ മേധാവി ശരദ് പവാര്‍.

2007 ല്‍ രാഹുല്‍ ദ്രാവിഡ് ക്യാപ്റ്റന്‍ പദവിയില്‍ നിന്നും വിരമിക്കാന്‍ തീരുമാനിച്ചപ്പോഴായിരുന്നു സച്ചിന്‍ ധോണിയെ പിന്തുണച്ചത്. പ്രകടനത്തില്‍ ശ്രദ്ധിക്കുന്നതിനായാണ് സച്ചിന്‍ ക്യാപ്റ്റന്‍ പദവി ഏറ്റെടുക്കാതിരുന്നതെന്നും പവാര്‍ പറയുന്നു.

സഹകളിക്കാര്‍ക്ക് സച്ചിന്‍ വളരെ പിന്തുണ നല്‍കാറുണ്ട്. പ്രത്യേകിച്ച് ജൂനിയര്‍ താരങ്ങള്‍ക്ക്. ടീം സ്പിരിറ്റിലും അദ്ദേഹം വിശ്വസിക്കുന്നു. സച്ചിനെ കുറിച്ചുള്ള പവാറിന്റെ വാക്കുകള്‍.

കുറേ വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇംഗ്ലണ്ടില്‍ നടക്കുന്ന മത്സരത്തിനിടയില്‍ രാഹുല്‍ ദ്രാവിഡ് ക്യാപ്റ്റന്‍ പദവി അദ്ദേഹത്തിന്റെ പ്രകടനത്തെ ബാധിക്കുന്നതായും അതിനാല്‍ ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് ഒഴിവാക്കണമെന്നും ആവശ്യപ്പെട്ടു.

ഞാന്‍ വളരെയധികം ആശ്ചര്യപ്പെട്ടു. ലോകകപ്പിന് ഒരു വര്‍ഷം മാത്രം ബാക്കി നില്‍ക്കുകയും ട്വന്റി-20 മത്സരം തുടങ്ങാനിരിക്കേയുമാണ് ദ്രാവിഡ് ഇക്കാര്യം പറയുന്നത്.

എന്ത് ചെയ്യണമെന്നറിയാത്ത അവസ്ഥ. സച്ചിനെയാണ് ദ്രാവിഡ് തനിക്ക് പകരമായി നിര്‍ദേശിച്ചത്. എന്നാല്‍ ക്യാപ്റ്റനാകാന്‍ സച്ചിന് താത്പര്യമുണ്ടായിരുന്നില്ല. സച്ചിനാണ് ധോണിയുടെ പേര് നിര്‍ദേശിക്കുന്നത്.

സച്ചിന്റെ നിര്‍ദേശത്തില്‍ ആദ്യം എനിക്ക് സംശയം തോന്നിയെങ്കിലും സച്ചിനാണ് ധൈര്യം തന്നത്. അദ്ദേഹത്തിന്റെ ഉറപ്പിലാണ് ധോണി ക്യാപ്റ്റനായതെന്നും പവാര്‍ പറഞ്ഞു.

Advertisement