എഡിറ്റര്‍
എഡിറ്റര്‍
വിവാദങ്ങള്‍ക്കിടയില്‍ സച്ചിന്‍ “ഓര്‍ഡര്‍ ഓഫ് ഓസ്‌ട്രേലിയ” ഏറ്റുവാങ്ങി
എഡിറ്റര്‍
Wednesday 7th November 2012 9:11am

ഓസ്‌ട്രേലിയ: വിവാദങ്ങള്‍ക്കിടയില്‍ ഇന്ത്യന്‍ മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ‘ഓര്‍ഡര്‍ ഓഫ് ഓസ്‌ട്രേലിയ’ പുരസ്‌കാരം ഏറ്റുവാങ്ങി. ഓര്‍ഡര്‍ ഓഫ് ഓസ്‌ട്രേലിയ പുരസ്‌കാരം ലഭിക്കുന്ന രണ്ടാമത്തെ ഇന്ത്യക്കാരനാണ് സച്ചിന്‍ ടെണ്ടുല്‍ക്കര്‍. മുന്‍ അറ്റോര്‍ണി ജനറല്‍ സോയില്‍ സൊറാബ്ജിയാണ് ഇതിന് മുമ്പ് പുരസ്‌കാരം നേടിയ ഇന്ത്യക്കാരന്‍.

Ads By Google

കഴിഞ്ഞ മൂന്നര മാസമായി സച്ചിന്‍ ഓസ്‌ട്രേലിയയിലായിരുന്നു ഉണ്ടായിരുന്നത്. ഈ കാലയളവില്‍ താന്‍ ഒരു ക്രിക്കറ്റര്‍ എന്ന നിലയില്‍ ഏറെ മാറി എന്നാണ് പുരസ്‌കാരം ലഭിച്ചതിന് ശേഷം സച്ചിന്‍ പറഞ്ഞത്.

എന്തും നേരിടാന്‍ താന്‍ ഇപ്പോള്‍ തയ്യാറാണെന്നും സച്ചിന്‍ പറഞ്ഞു.

കഴിഞ്ഞ മാസം ഇന്ത്യ സന്ദര്‍ശിച്ച ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ജൂലിയ ഗില്ലാര്‍ഡാണ് സച്ചിന് ഓര്‍ഡര്‍ ഓഫ് ഓസ്‌ട്രേലിയ പുരസ്‌കാരം നല്‍കുമെന്ന് പ്രഖ്യാപിച്ചത്.

അപൂര്‍വമായാണ് ഓര്‍ഡര്‍ ഓഫ് ഓസ്‌ട്രേലിയ അംഗത്വം ഓസ്‌ട്രേലിയക്കാരല്ലാത്തവര്‍ക്ക് നല്‍കുന്നതെന്നും എന്നാല്‍ സച്ചിന്‍ എന്തുകൊണ്ടും ഇതിന് അര്‍ഹനാണെന്നും ഗില്ലാര്‍ഡ് പറഞ്ഞിരുന്നു.

ഇതിന് പിന്നാലെ സച്ചിന് പുരസ്‌കാരം നല്‍കുന്നതില്‍ എതിര്‍ത്തും അനുകൂലിച്ചും നിരവധി പേര്‍ രംഗത്തെത്തിയിരുന്നു.

സച്ചിന് പുരസ്‌കാരം നല്‍കുന്നതിനെ എതിര്‍ത്ത് മുന്‍ ഓസ്‌ട്രേലിയന്‍ ക്രിക്കറ്റര്‍ മാത്യു ഹെയ്ഡന്‍ പരസ്യമായി രംഗത്തെത്തിയിരുന്നു.

സച്ചിന്‍ മഹാനായ ക്രിക്കറ്ററാണെന്നും എന്നാല്‍ ഓസ്‌ട്രേലിയയിലെ പരമോന്നത ബഹുമതി ഓസ്‌ട്രേലിയന്‍ പൗരന്മാര്‍ക്ക് മാത്രം അവകാശപ്പെട്ടതാണെന്നുമായിരുന്നു ഹെയ്ഡന്‍ പറഞ്ഞത്.

അതേസമയം, ഓര്‍ഡര്‍ ഓഫ് ഓസ്‌ട്രേലിയ ലഭിക്കാന്‍ എന്തുകൊണ്ടും അര്‍ഹനായ വ്യക്തിയാണ് സച്ചിനെന്ന് ഗില്‍ക്രിസ്റ്റ് പറഞ്ഞിരുന്നു.

ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്താന്‍ സച്ചിന്റെ സാന്നിധ്യവും സഹായിച്ചിട്ടുണ്ട്. സച്ചിനെ ഓസ്‌ട്രേലിയ ആദരിക്കുന്നതുമായി ബന്ധപ്പെട്ട് അനാവശ്യ വിവാദങ്ങളുണ്ടാക്കരുതെന്നാണ് തന്റെ ആഗ്രഹമെന്നുമാണ് ഗില്‍ക്രസ്റ്റ്.

Advertisement