ന്യൂദല്‍ഹി: ഡെക്കാന്‍ ചാര്‍ജ്ജേഴ്‌സിനെതിരായ ഐ.പി.എല്‍ മത്സരത്തില്‍ മികച്ച പ്രകടനം കാഴ്ചവെച്ച രോഹിത് ശര്‍മ്മയ്ക്ക് സച്ചിന്റെ അഭിനന്ദനം. ട്വിറ്ററിലൂടെയാണ് സച്ചിന്‍ രോഹിത് ശര്‍മ്മയെ അഭിനന്ദിച്ചത്.

തിങ്കളാഴ്ച രാത്രി നടന്ന മത്സരത്തില്‍ 50 ബോളില്‍ നിന്ന് ഒരു സിക്‌സുള്‍പ്പെടെ 73 റണ്‍സാണ് രോഹിത് ശര്‍മ്മനേടിയത്. രോഹിതിന്റെ തകര്‍പ്പന്‍ പ്രകടനമാണ് മുംബൈ ഇന്ത്യന്‍സിനെ വിജയിക്കാന്‍ സഹായിച്ചതും.

‘ രോഹിത്തിന്റെ മികച്ച ബാറ്റിംഗാണെന്ന് പുകഴ്ത്തിയ സച്ചിന്‍ അദ്ദേഹത്തിന് ഫോം നിലനിര്‍ത്താന്‍ സാധിക്കട്ടെയെന്നും ആശംസിച്ചു.

ഐ.പി.എല്‍ ആദ്യ മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരെ ബാറ്റ് ചെയ്യുന്ന സമയത്ത് നടുവിരലിന് പരുക്കേറ്റതിനെ തുടര്‍ന്ന് ചികിത്സയിലാണ് സച്ചിനിപ്പോള്‍. മത്സരത്തിന്റെ ഒമ്പതാം ഓവറിലെ അഞ്ചാം പന്തിലാണ് സച്ചിന് പരുക്കേറ്റത്. പരുക്കേറ്റ അദ്ദേഹം ഓവര്‍ പൂര്‍ത്തിയാക്കിയശേഷം ചികിത്സതേടുകയായിരുന്നു.