എഡിറ്റര്‍
എഡിറ്റര്‍
സച്ചിന്റെ ആദ്യ ഫേസ്ബുക്ക് പോസ്റ്റിന് 4,10,000 ലൈക്ക്
എഡിറ്റര്‍
Tuesday 11th September 2012 7:00am

ന്യൂദല്‍ഹി: ഇന്ത്യയുടെ മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ഫേസ്ബുക്കില്‍ അക്കൗണ്ട് തുടങ്ങി. അക്കൗണ്ട് തുടങ്ങിയ വിവരം അറിയിച്ച നിമിഷം തന്നെ ലഭിച്ചത് 4,10,000 ലൈക്ക്!

ട്വിറ്ററില്‍ അക്കൗണ്ട് തുടങ്ങി രണ്ട് വര്‍ഷത്തിന് ശേഷമാണ് സച്ചിന്‍ ഫേസ്ബുക്കില്‍ അംഗത്വമെടുക്കുന്നത്. വീഡിയോ മെസേജിലൂടെയാണ് സച്ചിന്‍ തന്റെ ആരാധകരെ തന്റെ പ്രൊഫൈലിലേക്ക് സ്വാഗതം ചെയ്തത്. ‘ നിങ്ങള്‍ക്കെല്ലാവര്‍ക്കും എന്റെ ഫേസ്ബുക്ക് കുടുംബത്തിലേക്ക് സ്വാഗതം’ എന്നായിരുന്നു സച്ചിന്റെ പോസ്റ്റ്.

Ads By Google

“കുട്ടിക്കാലം മുതല്‍ ഇന്ത്യക്ക് വേണ്ടി ബാറ്റേന്തുന്നത് സ്വപ്‌നം കണ്ട് നടന്നയാളാണ് താന്‍. 22 ാമത്തെ വയസ്സില്‍ ആദ്യ ലോകകപ്പ് വിജയിച്ചതോടെ തന്റെ സ്വപ്‌നത്തിലൂടെ പ്രയാണം ആരംഭിക്കുകയായിരുന്നു. എന്റെ വിജയത്തിനായി പ്രാര്‍ത്ഥിച്ച ഓരോരുത്തരോടും എനിക്ക് നന്ദിയുണ്ട്. എന്റെ അനുഭവങ്ങളെല്ലാം നിങ്ങളുമായി പങ്ക് വെക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഫേസ്ബുക്കിലൂടെ നമുക്കിനി ഒരുമിച്ച് യാത്ര ചെയ്യാം”. സച്ചിന്‍ തന്റെ പോസ്റ്റില്‍ പറയുന്നു.

Advertisement