Categories

സെഞ്ചൂറിയനിലെ സെഞ്ചുറിവീരന്‍

സെഞ്ചൂറിയന്‍: സൂപ്പര്‍ സ്‌പോര്‍ട്‌സ് സ്‌റ്റേഡിയത്തില്‍ ‘ക്രിക്കറ്റ്‌ദൈവം’ ചരിത്രത്തില്‍ മറ്റൊരു മുദ്രകൂടി പതിപ്പിച്ചു. ടെസ്റ്റ് ക്രിക്കറ്റില്‍ അമ്പതാം സെഞ്ച്വറിയെന്ന മഹത്തായ നേട്ടമാണ് സച്ചിന്‍ രമേശ് ടെന്‍ഡുല്‍ക്കര്‍ സ്വന്തം പേരിലാക്കിയത്. റെക്കോര്‍ഡുകളുടെ രാജകുമാരന്‍ ബാറ്റിംഗ് തുടരുകയാണ്, ആര്‍ക്കും പിടികൊടുക്കാതെ, റെക്കോര്‍ഡുകള്‍ ഭേദിച്ച്.

ഈ നേട്ടത്തോടെ സെഞ്ച്വറി നേട്ടത്തില്‍ അര്‍ധസെഞ്ച്വറി തികയ്ക്കുന്ന ആദ്യ കളിക്കാരനായി സച്ചിന്‍. ഇതുവരെ കളിച്ച 175 ടെസ്റ്റുകളില്‍ നിന്നായി സച്ചിന്‍ അടിച്ചുകൂട്ടിയത് 14509 റണ്‍സ്. ഇതില്‍ 59 അര്‍ധസെഞ്ച്വറികള്‍. 442 ഏകദിനങ്ങളില്‍ നിന്നായി 46 സെഞ്ച്വറിയുടേയും 93 അര്‍ധസെഞ്ച്വറികളുടേയും സഹായത്തോടെ സച്ചിന്‍ നേടിയത് 17598 റണ്‍സ്. ക്രിക്കറ്റിലെ മഹാമേരുവായി തലയുയര്‍ത്തി നില്‍ക്കുകയാണ് സച്ചിന്‍.

അതിനിടെ സച്ചിന്‍ റെക്കോര്‍ഡ് നേട്ടം കൈവരിച്ചെങ്കിലും ആദ്യ ടെസ്റ്റില്‍ ഇന്ത്യ തോല്‍വിയിലേക്കാണ് നീങ്ങുന്നത്. ഇന്നിംഗ്‌സ് തോല്‍വി ഒഴിവാക്കാനായി പൊരുതുന്ന ഇന്ത്യ നാലാംദിനം കളിനിര്‍ത്തുമ്പോള്‍ എട്ടിന് 454 എന്ന നിലയിലാണ്. സച്ചിനും 107*, ശ്രീശാന്ത് 3* എന്നിവരാണ് ക്രീസില്‍.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.