ദുബായ്: ഐ.സി.സി പുറത്തിറക്കിയ പുതിയ ടെസ്റ്റ് റാങ്കിംഗ് പട്ടികയില്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ 11 ാം സ്ഥാനത്ത്. 749 പോയിന്റുമായാണ് സച്ചിന്‍ 11 ാം സ്ഥാനത്തെത്തിയത്. ആദ്യ ഇരുപതില്‍ സ്ഥാനം പിടിച്ച ഏക ഇന്ത്യക്കാരനാണ് സച്ചിന്‍.

വെസ്റ്റ് ഇന്‍ഡീസിന്റെ ഷിവ്‌നറൈന്‍ ചന്ദര്‍പൗള്‍ ആണ് ഒന്നാം സ്ഥാനത്ത്. ബൗളിംഗ് റാങ്കിംഗ് ലിസ്റ്റില്‍ ഇന്ത്യയുടെ സഹീര്‍ ഖാന്‍ 11 ാം സ്ഥാനത്തെത്തി. സൗത്ത് ആഫ്രിക്കയുടെ ഡേല്‍ സ്റ്റേന്‍ ആണ് ഒന്നാമത്.

പാക്കിസ്ഥാന്റെ അജ്മല്‍ രണ്ടാം റാങ്കിലും ഇംഗ്ലണ്ടിന്റെ ജെയിംസ് ആന്റേഴ്‌സണ്‍ മൂന്നാം സ്ഥാനത്തും ഉണ്ട്. ടെസ്റ്റ് ഓള്‍ റൗണ്ടേഴ്‌സ് ചാര്‍ട്ടില്‍ ബംഗ്ലാദേശിന്റെ ഷാകിബ് അല്‍ ഹസ്സന്‍ ആണ് നിലവില്‍ ഉള്ളത്.