എഡിറ്റര്‍
എഡിറ്റര്‍
സച്ചിന്‍ ഇനി പഠനവിഷയം
എഡിറ്റര്‍
Tuesday 19th November 2013 1:50pm

Sachin-Tendulkar

മുംബൈ: മാഹാരാഷ്ട്രയിലെ സ്‌കൂളുകളില്‍ സച്ചിനും പഠനവിഷയമാകുന്നു. വിദ്യാര്‍ത്ഥികളുടെ കരിക്കുലം വിറ്റയുടെ ഭാഗമായാണ് സച്ചിന്റെ ജീവിതകഥ ഉള്‍പ്പെടുത്തുന്നത്.

സ്‌കൂള്‍ സിലബസില്‍ ##സച്ചിന്‍ ടെണ്ടുല്‍ക്കറിന്റെ ജീവിതകഥയുള്‍പ്പെടുത്തുന്നത് സര്‍ക്കാറിന്റെ പരിഗണനയിലാണുള്ളത്. സച്ചിന്റെ ജീവിതം പഠനവിഷയമാകുന്നതോടെ കുട്ടികള്‍ക്ക് അതൊരു പ്രചോദനമാകും.

ഇക്കാര്യം ചര്‍ച്ച ചെയ്യുന്നതിനായി അടുത്തയാഴ്ച്ച യോഗം വിളിച്ചിട്ടുണ്ടെന്നും മഹാരാഷ്ട്ര വിദ്യാഭ്യാസ മന്ത്രി രാജേന്ദ്ര ദര്‍ദ പറഞ്ഞു. ഏത് ക്ലാസ് മുതലാണ് സച്ചിന്റെ കഥ പഠിപ്പിക്കുന്നത് എന്നതില്‍ തീരുമാനമായിട്ടില്ല.

അടുത്ത അധ്യയന വര്‍ഷം മുതല്‍ പുതിയ പാഠം സിലബസില്‍ ഉള്‍പ്പെടുത്തുമെന്നാണ് അറിയുന്നത്. നേരത്തേ സുനില്‍ ഗവാസ്‌കറിന്റെ കഥയും പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിരുന്നു.

അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ച സച്ചിന്‍ ടെണ്ടുല്‍ക്കറിന് ഭാരതരത്‌ന നല്‍കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. ഇരുന്നോറാം ടെസ്‌റ്റോടെയാണ് സച്ചിന്‍ ക്രിക്കറ്റില്‍ നിന്നും വിരമിച്ചത്.

Advertisement