എഡിറ്റര്‍
എഡിറ്റര്‍
പുതു ഇന്നിംഗ്‌സില്‍ സച്ചിന്‍ ഗായകന്‍; ഒപ്പം ബോളിവുഡ് ഗായകന്‍ സോനു നിഗവും; വീഡിയോ കാണാം
എഡിറ്റര്‍
Monday 3rd April 2017 12:55pm

മൈതാനത്തെ ഇന്നിംഗ്‌സിന് അന്ത്യം കുറിച്ചെങ്കിലും ജീവിതത്തില്‍ പുതിയൊരു ഇന്നിംഗ്‌സിന് തുടക്കം കുറിച്ചിരിക്കുകയാണ് ക്രിക്കറ്റ് ദൈവം സച്ചിന്‍ ടെണ്ടുല്‍ക്കര്‍. ക്രിക്കറ്റില്‍ നിന്നും അഭിനയത്തിലും ഇപ്പോഴിതാ ഗാനലാപനത്തിലും ഒരു കൈ നോക്കുകയാണ് ക്രിക്കറ്റ് ഇതിഹാസം.

ക്രിക്കറ്റ് വാലി ബീറ്റ് എന്ന ആല്‍ബത്തിലൂടെയാണ് സച്ചിന്‍ തന്റെ ഗാനരംഗത്തെ അരങ്ങേറ്റം കുറിക്കുന്നത്. ബോളിവുഡ് ഗായകനായ സോനു നിഗവും സച്ചിനൊപ്പം ഗാനം ആലപിച്ചിട്ടുണ്ട്.

ആറു ലോകകപ്പുകളിലും തനിക്കൊപ്പം കളിച്ചവര്‍ക്കുള്ള ആദര സൂചകമായാണ് സച്ചിന്‍ ആല്‍ബം ഒരുക്കിയിരിക്കുന്നത്. ആല്‍ബം പൂര്‍ണ്ണ രൂപത്തില്‍ പിന്നീടായിരിക്കും പുറത്തിറങ്ങുക.

ഗ്യാലറികളെ ആവേശഭരിതമാക്കിയ സച്ചിന്‍..സച്ചിന്‍ എന്ന ചാന്റും ആ വീഡിയോയില്‍ കേള്‍ക്കാം. ഷാമിര്‍ ടന്‍ഡനാണ് ഗാനത്തിന് സംഗീതം പകര്‍ന്നത്.


Also Read: ബീഫ് നിരോധനത്തെ കുറിച്ച് മലപ്പുറത്ത് മിണ്ടാന്‍ ബി.ജെ.പിക്ക് ധൈര്യമുണ്ടോ; ശിവസേനയുടെ ചോദ്യം സാമ്‌നയില്‍


സച്ചിനൊപ്പം ഗാനം ആലപിക്കാന്‍ കഴിഞ്ഞതില്‍ അതിയായ സന്തോഷമുണ്ടെന്നും അദ്ദേഹം പാട്ടിന്റെ പിച്ച് എടുക്കുന്ന രീതി തന്നെ അമ്പരപ്പിച്ചെന്നും സോനു നിഗം പറയുന്നു. സച്ചിന്‍ നല്ലൊരു ഗായകനാണെന്നാണ് സോനുവിന്റെ അഭിപ്രായം.

Advertisement