മുംബൈ: രഞ്ജി ട്രോഫിയില്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ മുംബൈക്ക് വേണ്ടി കളിക്കുന്നു. നിലവിലെ ചാമ്പ്യന്മാരായ രാജസ്ഥാനെതിരെ ഉദയ്പൂരില്‍ നവംബര്‍ 9 മുതല്‍ 12 വരെ നടക്കുന്ന രഞ്ജി മല്‍സരത്തിലാണ് സച്ചിന്‍ കളിക്കുകയെന്നാണ് അറിയുന്നത്.

നവംബറില്‍ നടക്കുന്ന ഇംഗ്ലണ്ട് പരമ്പരയോടെ വിരമിക്കല്‍ സംബന്ധിച്ച് താന്‍ തീരുമാനമെടുക്കുമെന്ന് സച്ചിനും പ്രഖ്യാപിച്ചു. ഈ സാഹചര്യത്തിലാണ്, ഇംഗ്ലണ്ട് പരമ്പരയ്ക്ക് തൊട്ട് മുന്‍പ് നടക്കുന്ന രഞ്ജി ട്രോഫി മല്‍സരത്തില്‍ കളിക്കിറങ്ങാന്‍ സച്ചിന്‍ തീരുമാനിച്ചത്.

Ads By Google

സച്ചിന്റെ ഫോമിനെ കുറിച്ച് നിരന്തരമായ ആരോപണം ഉയര്‍ന്ന സാഹചര്യത്തില്‍ രഞ്ജി ട്രോഫി മത്സരം സച്ചിനെ സംബന്ധിച്ച് ഏറെ നിര്‍ണായകമായിരിക്കും.

കളിയില്‍ തിളങ്ങാന്‍ സാധിച്ചാല്‍ വിരമിക്കല്‍ തീരുമാനത്തെ കുറിച്ച് സച്ചിന്‍ മാറ്റി ചിന്തിക്കാനും സാധ്യതയുണ്ട്.

ന്യൂസിലന്റ് പരമ്പരയില്‍ മോശം ഫോമിലായിരുന്ന സഹീര്‍ ഖാനും കളിക്കാന്‍ സന്നദ്ധത അറിയിച്ചിട്ടുണ്ട്. ന്യൂസിലന്റിനെതിരെ രണ്ട് ടെസ്റ്റുകളില്‍ പരാജയമായിരുന്ന സഹീര്‍ഖാനും പരിശീലനാര്‍ഥത്തിലാണ് രഞ്ജി കളിക്കുക.