മെല്‍ബണ്‍: അതൊരു അസുലഭ മുഹൂര്‍ത്തമായിരുന്നു. ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറും മകന്‍ ഒരുമിച്ച് ഒരേ ഗ്രൗണ്ടില്‍ പരിശീലനത്തിനിറങ്ങി.   മെല്‍ബണ്‍ സ്‌റ്റേഡിയത്തിലാണ് അര്‍ജ്ജുന്‍ പരിശീലനത്തിനിറങ്ങിയത്

സച്ചിനൊപ്പം പതിനൊന്ന് വയസ്സുകാരനായ മകന്‍ പ്രാക്ടീസ് ചെയ്യുന്ന കാഴ്ച  ക്രിക്കറ്റ് പ്രേമികളെ ആഹ്ലാദത്തിലാക്കി. സച്ചിനെ കൂടാതെ വീരേന്ദര്‍ സെവാഗും സ്‌റ്റേഡിയത്തില്‍ ഉണ്ടായിരുന്നു.
സച്ചിനെ പോലെയല്ല. മകന്‍ ഇടംകയ്യന്‍ ബാറ്റിംഗാണ്. എങ്കിലും  സച്ചിന്റെ കഴിവുകള്‍ അതേപോലെ പകര്‍ന്നു കിട്ടിയ രീതിയിലുള്ള പ്രകടനം. എകദിന ക്രിക്കറ്റിനേക്കാളും ടെസ്റ്റ് മാച്ചിനേക്കാളും അര്‍ജ്ജുന്‍ ഇഷ്ടപ്പെടുന്നത് ട്വന്റി 20 യെയാണ്.

Subscribe Us:

മനോഹരമമായ ബാറ്റിംഗും ബൗളിംഗും നടത്തി  അര്‍ജ്ജുന്‍ ഗ്രൗണ്ടില്‍ നിറഞ്ഞു നിന്നു. മകന്റെ ബാറ്റിംഗിന് സച്ചിന്‍ ബൗള്‍ ചെയ്യുന്ന കാഴ്ച രസകരമായിരുന്നു. അച്ഛന്റെ പല പന്തും മകന്‍ ബൗണ്ടറി കടത്തി.

സ്‌കൂള്‍ ക്രിക്കറ്റ് മത്സരങ്ങളില്‍ പലപ്പോഴും നൂറുറണ്‍സ് വരെ അടിച്ചുകൂട്ടാന്‍ അര്‍ജ്ജുന് കഴിഞ്ഞിട്ടുണ്ട്. സച്ചിന്റെ കഴിവ് ആര്‍ജ്ജിക്കാന്‍ കഴിഞ്ഞാല്‍ ഭാവിയില്‍ മകനും ക്രിക്കറ്റില്‍ തിളങ്ങുമെന്ന കാര്യത്തില്‍ സംശയമില്ല.

Malayalam News

Kerala News In English