സിഡ്‌നി: ഇന്ത്യന്‍ ബാറ്റിംഗ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറിന് സിഡ്‌നിയുടെ ആദരം. സിഡ്‌നി ക്രിക്കറ്റ് ഗ്രൗണ്ട് ആജീവനാന്ത അംഗത്വം നല്‍കിയാണ് ഇന്ത്യന്‍ ഇതിഹാസത്തെ ആദരിച്ചത്.

ന്യൂ സൗത്ത് വെയില്‍സിന്റെ പ്രധാനകാര്യ ദര്‍ശിയായ ബാരി ഒ ഫാര്‍വലാണ് ഓസ്‌ട്രേലിയയ്‌ക്കെതിരായ മത്സരത്തിന് മുന്‍പ് സച്ചിന് ഉപഹാരം സമ്മാനിച്ചത്. ഇത്തരത്തില്‍ ആദരിക്കപ്പെടുന്ന ആദ്യത്തെ ക്രിക്കറ്റ് താരവും സച്ചിനാണ്.

ഓസ്‌ട്രേലിയയിലെ സച്ചിന്റെ പ്രിയപ്പെട്ട മൈതാനങ്ങളില്‍ ഒന്നാണ് സിഡ്‌നി ഗ്രൗണ്ട്. ഇവിടെ കളിച്ച അഞ്ചു ടെസ്റ്റുകളില്‍ നിന്ന് 785 റണ്‍സാണ് സച്ചിന്‍ നേടിയിട്ടുള്ളത്. 157.00 ശരാശരിയില്‍ മൂന്ന് സെഞ്ച്വറികളും സച്ചിന്‍ ഇവിടെ നേടിയിട്ടുണ്ട്. സച്ചിന് സിഡ്‌നി മനോഹരമായ ഓര്‍മകള്‍ സമ്മാനിച്ച മൈതാനം കൂടിയാണെന്ന് ഉപഹാരം നല്‍കിക്കൊണ്ട് ഫാര്‍വെല്‍ പറഞ്ഞു.

Malayalam News

Kerala News In English