ഹൈദരാബാദ്: ക്രിക്കറ്റ് ഇതിഹാസനായകന്‍ സച്ചിന്‍ ടെന്‍ഡുല്‍കറിന് ഇന്ന് 38 ാം പിറന്നാള്‍. എന്നാല്‍ ഇത്തവണ ആഘോഷങ്ങളൊന്നുമില്ലെന്നാണ് സച്ചിന്‍ പറയുന്നത്.

തന്റെ ഏറ്റവും ആരാധ്യനായ ആത്മീയഗുരു സത്യസായിബാബ മരിച്ച് കിടക്കുമ്പോള്‍ താന്‍ പിറന്നാള്‍ ആഘോഷിക്കില്ലെന്ന നിലപാടിലാണ് സച്ചിന്‍.

ബാബയുടെ അനുഗ്രഹം തേടി സച്ചിന്‍ പലപ്പോഴും പുട്ടപര്‍ത്തിയിലെ ആശ്രമത്തില്‍ സന്ദര്‍ശനത്തിനെത്താറുണ്ട്. ഞായറാഴ്ച ഹൈദരാബാദില്‍ ഡെക്കാന്‍ ചാര്‍ജ്ജേഴ്‌സിനെ മുംബൈ ഇന്ത്യന്‍സ് നേരിടുമ്പോള്‍ സച്ചിന്‍ കളത്തില്‍ ഇറങ്ങില്ലെന്നും സൂചനയുണ്ട്. മുംബൈ ഇന്ത്യന്‍സ് ടീമിനൊപ്പം സച്ചിന്‍ എത്തിച്ചേര്‍ന്നിട്ടില്ല എന്നാണ് ലഭിക്കുന്ന വിവരം.

സച്ചിന്‍… നീയൊരു വീഞ്ഞാണ്