എഡിറ്റര്‍
എഡിറ്റര്‍
സച്ചിന്‍ രഞ്ജിയില്‍ കളിക്കും
എഡിറ്റര്‍
Wednesday 2nd January 2013 12:35pm

മുംബൈ: മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ രഞ്ജി ട്രോഫി മത്സരത്തില്‍ ബറോഡയ്‌ക്കെതിരെ നടക്കുന്ന ക്വാര്‍ട്ടര്‍ ഫൈനലില്‍ മുംബൈയ്ക്ക് വേണ്ടി കളിക്കും. ആറ് മുതല്‍ പത്ത് വരെയാണ് മത്സരം.

Ads By Google

രാജ്യാന്തര ക്രിക്കറ്റില്‍ നിന്നും വിരമിച്ച ശേഷം സച്ചിനെ ഒരു മത്സരത്തിലും കാണാനുള്ള ഭാഗ്യം ആരാധകര്‍ക്ക് ലഭിച്ചിരുന്നില്ല. സച്ചിന്‍ രഞ്ജിയില്‍ കളിക്കും ഇല്ല എന്നിങ്ങനെയുള്ള അഭ്യൂഹങ്ങള്‍ അടുത്തിടെ വന്നിരുന്നു.

ക്വാര്‍ട്ടറിനുള്ള ടീമിനെ ഇന്ന് തിരഞ്ഞെടുക്കാനിരിക്കേയാണ് സച്ചിന്‍ കളിക്കുമെന്ന് അറിയിച്ചതെന്ന് മുംബൈ ക്രിക്കറ്റ് അസോസിയേഷന്‍ ജോയിന്റ് സെക്രട്ടറി നിതിന്‍ ദലാല്‍ പറഞ്ഞു.

ഇത് രണ്ടാം തവണയാണ് സച്ചിന്‍ മുംബൈയ്ക്ക് വേണ്ടി കളിക്കുന്നത്. വാങ്കഡെ സ്റ്റേഡിയത്തില്‍ റെയില്‍വേയ്‌ക്കെതിരെ നടന്ന മത്സരത്തില്‍ സച്ചിന്‍ സെഞ്ച്വറി അടിച്ചിരുന്നു. 16 മുതല്‍ 20 വരെയാണ് സെമി ഫൈനല്‍ മത്സരങ്ങള്‍ നടക്കുന്നത്. ഫൈനല്‍ മത്സരങ്ങള്‍ 26 മുതല്‍ 30 വരെ നടക്കും.

എ. ഗ്രൂപ്പില്‍ നിന്ന് മൂന്നാം സ്ഥാനക്കാരായാണ് മുംബൈ ക്വാര്‍ട്ടറില്‍ കളിക്കാന്‍ യോഗ്യത നേടിയത്. പഞ്ചാബ്, സൗരാഷ്ട്ര എന്നിവരാണ് ഒന്നും രണ്ടും സ്ഥാനങ്ങൡ.

Advertisement